24.4 C
Kottayam
Sunday, September 29, 2024

മരുന്നുകൾ മാത്രം ആഹാരമായി,പഴയ കാര്യങ്ങളെ ഓർത്ത് കരയാനില്ല:സമാന്ത

Must read

ഹൈദരാബാദ്‌:നടിയെന്ന നിലയിൽ കരിയറിൽ ഉയർച്ച താഴ്ചകളേ നേരിടേണ്ടി വന്നിട്ടുണ്ട് സമാന്തയ്ക്ക് പലപ്പോഴും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവിതത്തിലും നിറയെ പ്രതിസന്ധികൾ സമാന്തയെ തേടിയെത്തി. വിവാഹമോചനവും രോഗവും എല്ലാം ഒരു വെല്ലുവിളിയായി സമാന്തയ്ക്ക് മുന്നിലെത്തി. മയോസൈറ്റിസ് എന്ന രോഗവുമായി താൻ മല്ലിടുന്നതിനേക്കുറിച്ച് സമാന്ത തന്നെയാണ് ആരാധകരോട് പറഞ്ഞതും. ഇപ്പോഴിത തനിയ്ക്ക് രോഗനിർണയം നടന്നിട്ട് ഒരു വർഷമായെന്ന് പറയുകയാണ് സമാന്ത.

തന്റെ ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും സമാന്ത പങ്കുവച്ചിട്ടുണ്ട്. സെയന്റ് സാവ പള്ളിയിൽ നിന്നുള്ള ചിത്രങ്ങളാണ് സമാന്ത പങ്കുവച്ചിരിക്കുന്നത്. പള്ളിയിൽ നിന്ന് മെഴുകുതിരി കത്തിക്കുന്ന ചിത്രങ്ങളും സമാന്ത പങ്കുവച്ചിട്ടുണ്ട്. രോഗം നിർണയിച്ചിട്ട് ഇന്നേയ്ക്ക് ഒരു വർഷം.

ന്യൂ നോർമലുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ട് ഒരു വർഷം. ശരീരവുമായി യുദ്ധം ചെയ്ത നാളുകൾ. ഉപ്പില്ല, മധുരമില്ല.. മരുന്നുകൾ മാത്രം ആഹാരമായി. നിർബന്ധിത അടച്ചുപൂട്ടലുകളും നിർബന്ധിത പുനരാരംഭങ്ങളും. അർത്ഥവും പ്രതിഫലനവും ആത്മപരിശോധനയും നടത്തിയ ഒരു വർഷം. കരിയറിലെ പരാജയങ്ങളും ഈ യാത്രയെ കൂടുതൽ രസകരമാക്കി.

സമ്മാനങ്ങൾക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച് കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാർഥിച്ച വർഷം. എനിക്ക് നിയന്ത്രിക്കാവുന്നവ നിയന്ത്രിക്കണം, ബാക്കിയുള്ളവ ഉപേക്ഷിക്കണം, ഓരോ ഘട്ടവും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കണം. വിജയങ്ങളല്ല മറിച്ച് അതിജീവിക്കുക എന്നതാണ് ജീവിതത്തിൽ പ്രധാനം. എല്ലാം പെർഫെക്ട് ആക്കാനും പഴയ കാര്യങ്ങളെ ഓർത്ത് കരയാനും തയ്യാറല്ല.

എന്നെ സ്നേഹിക്കുന്നവരെ കരുതാനും എന്നെ മോശം കാര്യങ്ങൾ ബാധിക്കാതിരിക്കാനും ശ്രമിക്കുന്നു. ജീവിതത്തിലെ കഠിനമേറിയ അവസ്ഥകളോട് പൊരുതുന്നവരുണ്ടാകും. നിങ്ങൾക്കു വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. ദൈവം പല കാര്യങ്ങളും വൈകിപ്പിച്ചേക്കാം, പക്ഷേ തരാതിരിക്കില്ല.

ചോദിക്കുന്നവർക്ക് സമാധാനവും സ്നേഹവും സന്തോഷവും അവർ നിഷേധിക്കില്ല. അന്വേഷിക്കണമെന്ന് മാത്രം- സമാന്ത കുറിച്ചു. ശാകുന്തളമായിരുന്നു സമാന്ത നായികയായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ദേവ് മോഹനായിരുന്നു ചിത്രത്തിലെ നായകൻ. വൻ ഹൈപ്പോടെയാണ് ചിത്രം തീയേറ്ററുകളിലേക്കെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ല. ശാകുന്തളം മാത്രമല്ല അടുത്തിടെയായി സമാന്തയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു.

പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തിയ സിറ്റാഡലിലും സമാന്ത അഭിനയിച്ചിരുന്നു. യശോദയായിരുന്നു ഇതിന് മുൻപ് സമാന്തയുടേതായി എത്തിയ ചിത്രം. രോഗബാധിതയായിരുന്നപ്പോഴായിരുന്നു ശാകുന്തളത്തിന്റെ ചിത്രീകരണത്തിന് സമാന്തയെത്തിയിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വേദികളിൽ വച്ച് തന്റെ അസുഖത്തെ കുറിച്ച് താരം ആരാധകരോട് സംസാരിച്ചിരുന്നു. അന്ന് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ സമാന്തയുടെ വീഡിയോയും വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week