29.4 C
Kottayam
Saturday, June 6, 2026

രാജ്യത്ത് മരുന്നുവില കുറയും, 70% വരെ വില കുറഞ്ഞേക്കും. പ്രഖ്യാപനം ഓഗസ്റ്റ് 15 ന്

Must read

ന്യൂഡൽഹി : മരുന്നുകളുടെ വില (medicine price)കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ(cancer), ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ് 15 ന് ഉണ്ടാകും എന്നാണ് വിവരം.ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സർക്കാർ  വിളിച്ചു ചേർത്തിരുന്നു. ഈ  യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വി കുറയ്ക്കാനുള്ള നീക്കം . 

അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം.അങ്ങനെ വന്നാൽ അതിൽ ഉൾപ്പെടുന്ന രാസ ഘടകങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കാനാകില്ല. വില കുറയ്ക്കാനുമാകും. മരുന്ന് വില കൂടിയാലും കുറച്ചാലും അത് ഏറെ ബാധിക്കുക കേരളത്തെയാണ്. രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാലാണത്

ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിൽ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാൽ തന്നെ വിലയിൽ ഗണ്യമായ മാറ്റം ഉണ്ടാകും. കഴിഞ്ഞ ഏപ്രിലിൽ 40000ൽ അധികം മരുന്നുകൾക്ക് വില കൂടിയിരുന്നു. അന്ന് അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു.വില നിയന്ത്രണ പട്ടികയിലുൾപ്പെട്ട ഈ മരുന്നുകൾക്ക് പ്രതിവർഷം 10ശതമാനം വർധന നടത്താം, ഇതനുസരിച്ചാണ് ഏപ്രിലിൽ വില കൂടിയത്.

അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു. വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കൽ അനുസരിച്ചാണ് മരുന്ന് നിർമാണത്തിനുള്ള പാരസെറ്റമോൾ അടക്കം  871 രാസഘടകങ്ങൾക്ക് വില കൂട്ടിയത്. ഉല്‍പാദന ചെലവിന് ആനുപാതികമായി മരുന്ന് വില നിശ്ചയിക്കണമെന്ന ആവശ്യം വർഷങ്ങൾ ആയി ഉണ്ട് . അങ്ങനെ വന്നാല്‍ മരുന്ന് വില  കുറയും.5000 കോടി യിലേറെ മരുന്ന് ഉപ‌ഭോ​ഗം ആണ് ഒരു വർഷം രാജ്യത്ത് നടക്കുന്നത് 

- Advertisement -

പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി മരുന്നുകളുടെ വിലയും കൂടിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week