24.8 C
Kottayam
Sunday, June 7, 2026

ഗോമൂത്രത്തിന് ഔഷധ ഗുണം; നിലപാടിൽ ഉറച്ച് നിന്ന് കാമകോടി; സംവാദത്തിന് തയ്യാറെന്നും ഐഐടി ഡയറക്ടർ

Must read

ചെന്നൈ: ഗോമൂത്രത്തിന് ഔഷധ ഗുണം ഉണ്ടെന്ന അവകാശവാദത്തിൽ ഉറച്ച് ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി. ഗോമൂത്രം സംബന്ധിച്ച് അമേരിക്കയിൽ അടക്കം പഠനങ്ങൾ നടന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു സംവാദത്തിന് തയ്യാറാണ്. ഇതിനെ രാഷ്ട്രീയ വത്കരിക്കരുത് എന്നും കാമകോടി പറഞ്ഞു. ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന വാദം വലിയ വിവാദം ആയതിന് പിന്നാലെയായിരുന്നു നിലപാടിൽ ഉറച്ച് നിൽക്കുന്നതായി അദ്ദേഹം ഒരിക്കൽ കൂടി വ്യക്തമാക്കിയത്.

ഞാൻ പറഞ്ഞവാദം സമർത്ഥിക്കുന്നതിനായി അമേരിക്കയിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഓൺലൈൻ ആയി വരെ പഞ്ചഗവ്യം വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ഗോമൂത്രം കുടിച്ചാൽ ആരോഗ്യത്തിന് പ്രശ്‌നം ഉണ്ടാകും എന്ന തരത്തിലുള്ള പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിൽ അടക്കം ഇതിന്റെ ഗുണവശങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്. ഉത്സവ സമയങ്ങളിൽ ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു പൊതുപരിപാടിയിൽ ഗോമൂത്രത്തിന്റെ ഔഷധ ഗുണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. മാട്ടുപൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു കാമകോടിയുടെ പരാമർശം. ഇത് വലിയ വിവാദം ആകുകയും സംഭവത്തിൽ ചില രാഷ്ട്രീയ പാർട്ടികൾ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week