27.5 C
Kottayam
Sunday, June 7, 2026

‘ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്’ വിവാഹബന്ധം അവസാനിപ്പിച്ചെന്ന് നടി അപർണ

Must read

കൊച്ചി: വിവാഹ ബന്ധം അവസാനിപ്പിച്ചതായി നടി അപർണ വിനോദ്. അപർണ വിവാഹ ബന്ധം അവസാനിപ്പിച്ചെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് വിവാഹ ബന്ധം അവസാനിച്ച കാര്യം അപർണ വിനോദ് അറിയിച്ചത്.

വളരെ ആലോചിച്ച ശേഷം എടുത്ത തീരുമാനമാണെന്ന് അപർണ പറയുന്നു. ജീവിതത്തിൽ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം എളുപ്പമുള്ളതായിരുന്നില്ല എന്നും അപർണ പറയുന്നു. ശരിയായ തീരുമാനമാണ് താൻ എടുത്തത് എന്ന് വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു.

- Advertisement -

” ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പ് ആയിരുന്നില്ല. പക്ഷേ, മുന്നോട്ട് വളരാനും എന്നിലെ മുറിവുകൾ സുഖപ്പെടുത്താനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിവാഹ ജീവിതം എന്റെ ജീവിതത്തിലെ വൈകാരികമായി തളർത്തിയ, ഏറെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമായിരുന്നു.

- Advertisement -

അതിനാൽ ജീവിതത്തിൽ ഇനി മുന്നോട്ട് പോകുന്നതിനായി ഞാൻ ആ അധ്യായം അടച്ചു, അപർണ പറഞ്ഞു. ഈ സമയത്ത് എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇനി മുൻ‌പോട്ടുള്ള യാത്ര പ്രതീക്ഷയുടെയും പോസിറ്റിവോടെയും സ്വീകരിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു, അപർണ കുറിപ്പിൽ പറഞ്ഞു. 2023 ൽ ആയിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽ രാജുമായുള്ള അപർണയുടെ വിവാഹം. വിവാഹ ജീവിതം രണ്ട് വർഷത്തിൽ എത്തുമ്പോഴാണ് ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം താരം വ്യക്തമാക്കിയത്.

- Advertisement -

‘ ഞാൻ നിന്നോടുകൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനമാ രം​ഗത്ത് എത്തുന്നത്. സിദ്ധാർത്ഥ് ഭരതനും വിനയ് ഫോർട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്. ആസിഫ് അലി നായകനായ കോഹിനൂർ എന്ന ചിത്രത്തിൽ നായികയായി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിൽ എത്തി. ഭരത് നായകനായ ഡയറകട് ഒ ടി ടി റിലിസ് ആയി എത്തിയ തമിഴ് ചിത്രമായ നടുവനിലാണ് അപർണ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week