23.4 C
Kottayam
Sunday, November 24, 2024

ഏത് ഡ്രസ് ആണ് ഇട്ടേക്കുന്നേ, നിനക്ക് ഫീലിംഗ് വരുമ്പോള്‍ എന്താണ് ചെയ്യാറുള്ളത്; രാത്രിയില്‍ വരുന്ന ബാച്ച്മേറ്റ്സായ ആണ്‍കുട്ടികളുടെ റാഗിങ് കോളുകളെ കുറിച്ച് തുറന്നെഴുതി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

Must read

തൃശൂര്‍: റാഗിങ് നിയമം വഴി നിരോധിച്ചിട്ടുള്ള കേരളത്തില്‍ റാഗിങിന്റെ പേരില്‍ നടക്കുന്ന അശ്ലീല സംഭാഷണവും മാനസിക പീഡനങ്ങളെയും കുറിച്ചുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിനായി ചേര്‍ന്ന ആദ്യവര്‍ഷത്തില്‍ നേരിടേണ്ടി വന്ന റാഗിങ് അനുഭവമാണ് ഫാത്തിമ എസ് എന്ന വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ തുറന്നെഴുതിയിരിക്കുന്നത്.

റാഗിങിന്റെ പേരില്‍ സീനിയേഴ്സ് ആയ ആണ്‍കുട്ടികള്‍ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ കൊണ്ട് ബാച്ച്മേറ്റ്സ് ആയ പെണ്‍കുട്ടികളുടെ ഫോണിലേക്ക് അശ്ലീല കോള്‍ വിളിക്കാന്‍ നിര്‍ബന്ധിക്കുമെന്നാണ് ഫാത്തിമ തുറന്ന് പറയുന്നത്. താന്‍ നേരിട്ട അനുഭവങ്ങളും മനസ് മരവിച്ചുപോയ നിമിഷങ്ങളും ഫാത്തിമ വെളിപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.

ഫാത്തിമ എസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘ഇവിടെ നല്ല തണുപ്പ്. അവിടെയോ ‘
‘ഏത് dress ആണ് ഇട്ടേക്കുന്നെ?തണുപ്പ് മാറ്റാന്‍ എന്താ ചെയ്യുക? ‘
‘നിനക്ക് feelings വരുമ്പോള്‍ എന്താ ചെയ്യുക? ‘
‘ഞാന്‍ ഇത്രയും നിന്നെ പുകഴ്ത്തിയിട്ട് നീ പൊങ്ങിയോ? പക്ഷെ എനിക്ക് പൊങ്ങി ‘
‘നിന്നെ കണ്ട് എന്റെ പലതും ഉണര്‍ന്നു ‘ ‘ഗന്ധര്‍വനായ ഞാന്‍ തരുണീ മണികള്‍ ഉറങ്ങുന്ന hostelil പറന്നുവന്നു ചെഞ്ചൊടിയില്‍ മുത്തം തരട്ടെ ! നിന്റെ ആസനത്തില്‍ കരതലം അമര്‍ത്തട്ടെ ‘
മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും ഒരു sex chat ലെയോ sex call ലെയോ porn video ലെയോ ഡയലോഗ് അല്ല. മറിച്ചു first year mbbs നു join ചെയ്ത ശേഷം the so called ragging period ല്‍ എന്റെ ഫോണിലേക്ക് രാത്രി 10 മണിക്ക് ശേഷം വന്നിരുന്ന batchmates ആയിട്ടുള്ള ആണ്‍കുട്ടികളുടെ സംഭാഷണങ്ങള്‍ ആണ്.ഇതു കേട്ടു ഫോണ്‍ വലിച്ചെറിഞ്ഞു, മനസ്സ് മരവിച്ചു ഇരുന്നിട്ടുണ്ട്. ഫോണ്‍ കാള്‍ എടുത്തില്ലെങ്കില്‍ പിന്നെ roommates അല്ലേല്‍ അടുത്ത റൂമുകളിലെ കുട്ടികളെ വിളിച്ചു ഫോണ്‍ എടുക്കാന്‍ പറയിക്കും. ഉറങ്ങിയതാണേല്‍ വിളിച്ചുണര്‍ത്തും. സഹിക്കണം. കാരണം ‘seniors ആണ്. വെറുപ്പിക്കരുത്. clinics ല്‍ സഹായിക്കാന്‍ അവരല്ലേ ഉള്ളു. ‘

മേല്പറഞ്ഞ ഡയലോഗ് ഒന്ന് കൊണ്ട് മാത്രം പേടിപ്പിച്ചു പീഡിപ്പിക്കുന്ന spycho കള്‍ ആണോ seniors? എന്നെ സംബന്ധിച്ചിടത്തോളം ആണ്. ഇതില്‍ ആസനത്തില്‍ കരതലം അമര്‍ത്താന്‍ ചോദിച്ചവനോട് ആര് പറഞ്ഞിട്ടാണ് എന്ന് ചോദിച്ചപ്പോള്‍ 2016 ബാച്ചിലെ ഒരു പ്രമുഖന്റെ പേര് പറഞ്ഞു. അയാളെ പറ്റി പിന്നീട് ഒരു stage ല്‍ പ്രതികരണം ചോദിച്ചപ്പോള്‍ മോശമായി തന്നെ പ്രതികരിച്ചു. അത് അതിലും വലിയ പ്രശ്നമായി. കോളേജ് ചരിത്രത്തില്‍ ആദ്യമായി ഒരു junior, അതും first year അതും ഒരു പെണ്ണ് ഒരു senior ആണിനെതിരെ സംസാരിച്ചത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ( സ്ത്രീകളെ തച്ചുതകര്‍ക്കാന്‍ അവരുടെ ശരീര ഭാഗങ്ങളെ പറ്റി മുനവച്ചു തളര്‍ത്തുന്ന തരത്തില്‍ stage program fine arts event കളില്‍ പോലും സംസാരിക്കുന്ന തരത്തില്‍ misogyny ഉള്ള വ്യക്തികള്‍ ഉള്ള college ല്‍ പെണ്ണ് ശബ്ദിക്കുന്നത് പ്രശ്നമാണ്. )SFI അനുഭാവം കൂടെ ആയതോടെ targeted attacks. സഹികെട്ടു ഓടിപോയാലോ എന്നാലോചിച്ചു hostel building ന്റെ മുകളില്‍ നിന്ന് ചാടിയാലോ എന്ന് പോലും..

Ragging കഥകള്‍ അവസാനിക്കുന്നില്ല. അടുത്തത് MH ലെ LMR ആരെന്ന അന്വേഷണത്തെ പറ്റിയാണ്. എന്റെ ബാച്ചിന്റെ പേര്‍ laennec എന്നാണ്. (LMR laennec ലെ മുല റാണി ). തന്നോട് LMR ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞ ഉത്തരവും അടുത്ത 2018 ബാച്ചില്‍ വരുന്നവരോട് HMR ചോദിക്കുമെന്നും അഭിമാനത്തോടെ പറഞ്ഞ സുഹൃത്ത് എനിക്കുണ്ട് ( 2018 ബാച്ചിന്റെ പേര്‍ hunters എന്നാണ് ). ഈ ചോദ്യത്തിന് എന്തിന് ഉത്തരം നല്‍കി എന്ന ചോദ്യത്തിന് ‘ ഇല്ലേല്‍ തല്ലു കിട്ടും.’ എന്നതാണ് ഉത്തരം. ഒരു പെണ്ണിനെ കണ്ടാല്‍ ആദ്യം എവിടെ നോക്കുമെന്ന് ചേട്ടന്മാര്‍ ചോദിച്ചാല്‍ മുല എന്ന് തന്നെ പറയണം. Breast എന്നാണ് എങ്കില്‍ small തല്ല്. നെഞ്ച് എന്നാണെങ്കില്‍ medium തല്ല്. അതല്ല മുഖം എന്നാണെങ്കില്‍ large തല്ല്. ഇതാണത്രേ തല്ലിന്റെ അളവ്.എല്ലാവരുടെയും മുന്നില്‍ നിന്ന് masturbate ചെയ്യിക്കുന്നത് വേറെ വിനോദം. വേറെയൊരു സുഹൃത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ ‘ എനിക്ക് physical abuse കിട്ടിയിട്ടുണ്ട്. പക്ഷെ അതിലും പ്രശ്നം mental harrassment ആണ്. ഞാനും juniors നോട് അതെ ചെയ്യുള്ളു ‘ ഒരു ഉളുപ്പും ഇല്ലാതെ അവനത് പറഞ്ഞതിലാണ് എനിക്കത്ഭുതം.SFI ചേര്‍ന്ന 2018 batch ലെ കുട്ടിയെ തല്ലിയതും പാത്തു എന്നോട് മിണ്ടണ്ട അവര്‍ കണ്ടാല്‍ വീണ്ടും തല്ലും എന്ന് അവന്‍ പറഞ്ഞതും എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. Record എഴുതി കൈ വേദന ഉണ്ടായ കഥ വേറെ. (സ്വന്തം record എഴുതാന്‍ വയ്യെങ്കില്‍ നിര്‍ത്തിയിട്ടു പോണം മിസ്റ്റര്‍. ഇപ്പോള്‍ faculties answer sheet മായി ഒത്തുനോക്കുന്നത് കൊണ്ട് ആ കലാരൂപം അന്യംനിന്നു പോയി ). പറയാന്‍ കഥകള്‍ ഇനിയും ഇനിയും ബാക്കി.

ഇനി പറയാനുള്ളത് parents നോട് ആണ് നിങ്ങളുടെ മക്കളെ ദയവു ചെയ്തു കോളേജില്‍ seniors എന്തു പറഞ്ഞാലും ചെയ്യൂ എന്ന് പറഞ്ഞു വിടരുത്. തനിക്കു താനും പുരക്ക് തൂണും എന്ന സ്ഥിതിയാണ്. അവനവന്‍ പഠിച്ചാല്‍ അവനവനു കൊള്ളാം. ജയിക്കാം. അല്ലാതെ seniors ഊട്ടിത്തരും അതുകൊണ്ട് അവരുടെ ചെരുപ്പ് നക്കാന്‍ ഉപദേശിക്കരുത്. അതുകൊണ്ടാണ് facutly യുടെ മകനെ അദ്ദേഹം work ചെയ്യുന്ന ഡിപ്പാര്‍ട്മെന്റില്‍ നിന്നും കഷ്ടിച്ച് 200 m മാറി ഉള്ള സ്ഥലത്ത് വച്ചു ragging ന്റെ പേരില്‍ തല്ലാന്‍ കൈ മുതിര്‍ന്നത്. (ഒരു parent ന്റെ അടുത്ത് വച്ചു കുട്ടിയെ തല്ലാന്‍ എത്രത്തോളം ധൈര്യം ഉണ്ടായിട്ടാണ് ).അപ്പോള്‍ ബാക്കിയുള്ളവരുടെ കാര്യമോ?

Ragging നെ ശക്തമായി തന്നെ എതിര്‍ക്കുക. കഴിഞ്ഞ പോസ്റ്റ് കണ്ട് ഒരു junior പറഞ്ഞു ‘ ചേച്ചി എനിക്ക് ragging mentalt ൃമuma ഉണ്ടാക്കി. ഞാന്‍ ragging ചെയ്യില്ല എന്ന് തീരുമാനിച്ചു’ നല്ലത്. ഇനിയുള്ളവര്‍ അതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നാണ് ആഗ്രഹം . എനിക്ക് കിട്ടിയാല്‍ ഞാന്‍ പത്തു തിരിച്ചുകൊടുക്കും എന്ന attitude മാറ്റണം. ലൈംഗിക ചുവയോട് സംസാരിച്ചവരോട് നിങ്ങളുടെ ഒരു തരത്തിലുള്ള ന്യായീകരണങ്ങളും വില പോവില്ല. നിങ്ങള്‍ ചെയ്യരുതായിരുന്നു. 17/18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ മനസ്സിലേക്ക് നിങ്ങള്‍ വലിയ insecurities ആണ് ഉണ്ടാക്കി വിടുന്നത്. അതിനി ഏത് ദൈവംതമ്പുരാന്‍ വന്നു പറഞ്ഞാലും ചെയ്യരുത്. Ragging ചെയ്യരുത്. ചെയ്താല്‍ എതിര്‍ക്കുകയും വേണം. ഇനിയും campus ragging അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. Lets speak out
#say_no_to_ragging

Nb 1. Campus നെ മോശമാക്കി എന്ന comment venda. Campus കേരളത്തിലെ തന്നെ മികച്ച academic performance ഉള്ള, നല്ല teaching ഉള്ള medical college ആണ്. വിദ്യാര്‍ത്ഥികളെ പറ്റിയാണ് പോസ്റ്റ്.
2.മുകളില്‍ പറഞ്ഞവരാരും ഇനി ഇതൊക്കെ അംഗീകരിച്ചു തരും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവരും ഞാന്‍ പറഞ്ഞില്ല എന്ന് പറഞ്ഞു വരണ്ട.
3.ഇതിന്റെ പേരില്‍ personal harassment ഉണ്ടായാല്‍ id സഹിതം പോസ്റ്റ് ഇടും + complaint ഉം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.