തിരുവനന്തപുരം: വയറുവേദനയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ സ്‌കാൻ റിപ്പോർട്ടിൽ ഗുരുതരപിഴവ്. റിപ്പോർട്ട് മാറി യുവതിയുടേത് നൽകിയതാണോ അതോ സ്‌കാനിങ്ങിലെ പിഴവാണോയെന്ന് വ്യക്തമല്ല. കഴക്കൂട്ടം നെഹ്റു ജങ്ഷൻ സ്വദേശി ഷിഹാസിന്റെ (24) പരിശോധനാവിവരങ്ങളാണ് മാറിനൽകിയത്. സ്‌കാനിങ് റിപ്പോർട്ടിൽ സ്ത്രീയുടെ ഗർഭപാത്രത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടതോടെയാണ് ഫലം മാറിയെന്ന നിഗമനത്തിൽ എത്തിയത്.
ഫെബ്രുവരി 15-നാണ് വയറുവേദനയെത്തുടർന്ന് ഷിഹാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. വൃക്കയിൽ കല്ലാണെന്നുള്ള സംശയത്തെത്തുടർന്നാണ് സ്‌കാനിങ്ങിന് നിർദേശിച്ചത്. ആശുപത്രിയിലെ പുതിയ സ്‌കാനിങ് സെന്ററിലാണ് ഏപ്രിൽ 16ന് പരിശോധന നടത്തിയത്.
റിപ്പോർട്ട് വൈകുമെന്ന് അറിയിച്ചതിനാൽ ഷിഹാസ് ഏതാനും ദിവസം മുമ്പാണ് റിപ്പോർട്ട് വാങ്ങാനെത്തിയത്. കഴിഞ്ഞ ദിവസം ഈ റിപ്പോർട്ടുമായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് മാറിയത് അറിയുന്നത്.
തിരിച്ച് മെഡിക്കൽ കോളേജിൽ എത്തി ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ലാബിലെ ജീവനക്കാർ റിപ്പോർട്ട് വാങ്ങി ചുരുട്ടിക്കളഞ്ഞതായും ഇതിൽ പ്രതിഷേധിച്ചതോടെയാണ് പുതിയ പ്രിന്റ് നൽകിയതെന്നും ഇദ്ദേഹം പറയുന്നു.
ഗർഭപാത്രത്തിന്റെ വിവരങ്ങൾ മാത്രം ഒഴിവാക്കി പഴയ റിപ്പോർട്ട് തന്നെയാണ് നൽകിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിനെതിരേ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും ഷിഹാസ് പരാതി നൽകി.
A severe medical negligence case has been reported at Thiruvananthapuram Medical College Hospital, where a 24-year-old youth named Shihas received a scan report containing details of a female uterus. Shihas, who sought treatment for stomach pain, was shocked to find these physiological details in a report issued under his name. Hospital authorities have launched an investigation to determine if it was a data entry error or a mix-up with another patient’s report, highlighting a serious lapse in patient safety protocols.


