24.6 C
Kottayam
Friday, June 5, 2026

സർക്കാർ ആശുപത്രിൽ ഡോക്ടര്‍ക്ക് കണ്ണു മാറി; ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് എടുത്തത് വലതുകണ്ണിൽ

Must read

തിരുവനന്തപുരം: തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികില്‍സാ പിഴവ്. കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായാണ് പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കണ്ണിലെ നീര്‍ക്കെട്ടിനുളള ചികില്‍സയാണ് ഇത്.

കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്‍കുന്ന ചികിത്സയാണ് മാറിപ്പോയത്. 51 വയസുള്ള ബീമാപ്പള്ളി സ്വദേശിനിയായ രോഗിയാണ് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവിനിരയായത്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ കണ്ണാശുപത്രിയില്‍ ചികിത്സ തേടി വരികയായിരുന്നു.

കാഴ്ച മങ്ങലിനെത്തുടര്‍ന്ന് ഇടതുകണ്ണിനായിരുന്നു ചികിത്സ തേടിയത്. തുടര്‍ന്ന് കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാം തീയതിക്ക് മുന്‍പായി ഇടത് കണ്ണില്‍ കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോ. സുജീഷ് നിര്‍ദേശിക്കുകയും ചെയ്തു.

- Advertisement -

രോഗിയും ബന്ധുക്കളും തിങ്കളാഴ്ച ആശുപത്രിയിലെത്തി. അന്ന് ഇടതുകണ്ണ് വൃത്തിയാക്കുകയും മറ്റും ചെയ്തിരുന്നു. കണ്ണ് ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്ന് ലഭിക്കാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു വ്യക്തിക്ക് ഗൂഗിള്‍ പേയിലൂടെ 6000 രൂപ അയച്ചുകൊടുത്തു. തുടര്‍ന്ന് മരുന്ന് എത്തിക്കുകയും ചെയ്തു. എന്നാല്‍ കുത്തിവയ്പ്പ് എടുത്തപ്പോള്‍ ചികിത്സ ലഭിക്കേണ്ട കണ്ണിനുപകരം വലതുകണ്ണിലെടുക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ സൂപ്രണ്ടിനും ഡയറക്ടര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.

- Advertisement -

അന്വേഷണത്തിന്റെ ഭാഗമായി രോഗിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും താമസിയാതെ മൊഴിയെടുക്കുമെന്നാണ് വിവരം. ചികിത്സ ലഭിക്കേണ്ട കണ്ണിന് കുത്തിവയ്പ്പ് എടുക്കുന്നതില്‍ തീരുമാനമായില്ലെന്നും 12-ാം തീയതി എത്താന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതായും രോഗിയുടെ മകന്‍ പറഞ്ഞു. കണ്ണിന്റെ രോഗാവസ്ഥ ഇപ്പോഴും തുടരുകയാണ്. മാറി കുത്തിവയ്പ്പ് എടുത്ത കണ്ണിന് പ്രശ്നമുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞതായും മകന്‍ അറിയിച്ചു. നീര്‍ക്കെട്ടിന് അലോപ്പതിയില്‍ കണ്ണില്‍ കുത്തിവയ്പ്പാണ് പരിഹാര മാര്‍ഗ്ഗം.

ഏറെ വിലയുള്ളതാണ് ഈ കുത്തിവയ്പ്പ്. ഈ മരുന്നിന് കൃത്രിമ ക്ഷാമമുണ്ടാക്കി ഡോക്ടര്‍മാര്‍ കമ്മീഷന്‍ ഈടാക്കും. മരുന്ന് കടകളിലൊന്നും ഈ മരുന്ന് വില്‍പ്പനയ്ക്ക് വയ്ക്കാതെ ഇടനിലക്കാര്‍ വഴി കമ്മീഷന്‍ തട്ടും. ഇതിന്റെ ഭാഗമായാണ് ഡോക്ടര്‍ പറഞ്ഞയാളിന് ആറായിരം രൂപ ഗൂഗിള്‍ പേയിലൂടെ അയച്ചു നല്‍കിയതെന്നതാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week