24 C
Kottayam
Thursday, June 4, 2026

ഡല്‍ഹി കലാപം: ചാനൽ സംപ്രേഷണം നിർത്തിവയ്ക്കാനുള്ള കേന്ദ്ര ഉത്തരവിൽ മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ പ്രതികരണമിങ്ങനെ

Must read

കോഴിക്കോട്​: ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടർന്നുള്ള വിലക്കിൽ മീഡിയവണ്‍ ചാനൽ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസിന്റെ പ്രതികരണം പുറത്ത്. മീഡിയവണ്‍ ടി.വിയുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്​നമായ കടന്നുകയറ്റമാണെന്ന്​ സി.എല്‍. തോമസ് പറഞ്ഞു.

നടപടി​ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ​അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആര്‍.എസ്​.എസിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചുവെന്നത്​ സംപ്രേഷണം നിര്‍ത്തിവെക്കാനുള്ള കാരണമായി വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി നേതാവ്​ കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതി​​ന്റെ പേരില്‍ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ്​ തയ്യാറായില്ലെന്ന്​ റിപ്പോര്‍ട്ട്​ ചെയ്​തതും സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ്. ഇത്​ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം രാജ്യത്ത്​ പാടില്ലെന്ന്​ ഉത്തരവിടുന്നതിന്​ തുല്യമാണ്.

അടിയന്തരാവസ്​ഥക്കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ്​ മീഡിയവണ്‍ ടി.വിയുടെ തീരുമാനമെന്നും പ്രസ്​താവനയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week