പാലക്കാട്: സ്വകാര്യ ബസിൽ യാത്ര ചെയ്ത 25-കാരനെ 19.70 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടികൂടി. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചു നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
മലപ്പുറം നെല്ലിത്തടം സ്വദേശി അബ്ദുൾ റഹീം (25) ആണ് അറസ്റ്റിലായത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറും പാർട്ടിയും ടാസ്ക് ഫോഴ്‌സിലെ ഒറ്റപ്പാലം റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്ത്വത്തിലുള്ള ടാസ്ക് ഫോഴ്‌സും ചേർന്നാണ് പരിശോധന നടത്തിയത്.
സ്ക്വാഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മസിലാമണി, സുജീഷ് എന്നിവരും ടാസ്ക് ഫോഴ്‌സ് ടീമിൽ പ്രിവന്റീവ് ഓഫീസർ പ്രേംകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിവരും ഉണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


