കൊല്ലം: ബംഗളൂരുവിൽ നിന്നെത്തിച്ച 21 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി കൊല്ലത്ത് അറസ്റ്റിൽ. കരുനാഗപ്പള്ളി വവ്വാകാവ് കെ.എസ്. പുരം കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ ഹസീന (34) യെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശാസ്താംകോട്ട പോലീസും ചേർന്ന് മൈനാഗപ്പള്ളി അൻവർശേരിയിലുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത്.
പിടിച്ചെടുത്ത എം.ഡി.എം.എ ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് ഹസീന പോലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മയക്കുമരുന്ന് കടത്ത് സംഘത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

