CrimeKeralaNews

ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കോഴിക്കോട് ദമ്പതികൾ അറസ്റ്റിൽ

കുറ്റ്യാടി: കോഴിക്കോട് തൊട്ടിൽപാലത്ത് എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്നു വടകരയ്ക്ക് കടത്തുകയായിരുന്ന എംഡിഎംഎ കോഴിക്കോട് റൂറൽ എസ്പിയുടെ ഡാൻസാഫ് അംഗങ്ങളും തൊട്ടിൽപാലം സിഐ ഉണ്ണികൃഷ്നനും ചേർന്നാണ് പിടികൂടിയത്.

കുറ്റ്യാടി ചുരം റോഡിൽ തൊട്ടിൽപാലത്തിനടുത്ത് ചാത്തൻകോട്ട് നടയിൽ രാതി 11.30 ഓടെയാണ് സംഭവം. ഇരുവരും ഒന്നിച്ച് കാറിലാണ് എംഡിഎംഎ കടത്തിയത്. കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധയിൽ 96.44 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടുപേരുടെയും അറസ്റ്റ് തൊട്ടിൽപാലം പോലീസ് രേഖപ്പെടുത്തി.

സംശയം തോന്നാതിരിക്കാൻ ദമ്പതികൾ നാലു വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു. ജിതിൻ ബാബു ബെംഗൂളുരുവിൽനിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപന നടത്തുന്നുവെന്ന് പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി ചുരം ഇറങ്ങിവന്ന കാർ തടഞ്ഞ് പരിശോധന നടത്തിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button