NationalNewsRECENT POSTS
എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭുരേലാല്‍ വാസ്‌കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്‌കൂളിനു സമീപത്തുനിന്നുമാണ് വാസ്‌കലിന്റെ മൃതദേഹം കണ്ടെത്തിയത്. ഖര്‍ഗാവ് സ്വദേശിയായ വാസ്‌കല്‍ എംജിഎം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. ഹൃദയാഘാതം മൂലമാണ് വാസ്‌കലിന്റെ മരണമെന്നാണ് സൂചന.
മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡ് (‘വ്യാപം’) 2012 ല്‍ നടത്തിയ പ്രി മെഡിക്കല്‍ പരീക്ഷയിലാണു വ്യാപകമായ ക്രമക്കേടു നടന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മ ഉള്‍പ്പെടെ വമ്പന്‍മാര്‍ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. ഗവര്‍ണര്‍ രാംനരേഷ് യാദവ്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും ആരോപണ വിധേയരുടെ പട്ടികയിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News