കഴക്കൂട്ടത്ത് വാഹനാപകടം: മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

തിരുവനന്തപുരം:ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി നിതിന്‍ ഹരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊട്ടാരക്കര സ്വദേശി വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കഴക്കൂട്ടം ചന്തവിള കിന്‍ഫ്രയ്ക്ക് സമീപമായിരുന്നു അപകടം. നിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും ഇന്നോവ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതിന്‍ ഹരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം സ്വദേശിയാണ് മരിച്ച നിതിന്‍. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News