<p>ന്യൂഡല്‍ഹി: മെയ് ആദ്യവാരത്തോടെ രാജ്യത്ത് 1.5 ലക്ഷം കോവിഡ് കേസുകളുണ്ടായേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. ഡല്‍ഹിയിലും മുംബൈയിലുമാകും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുകയെന്നും ഐഐഎം പറയുന്നു. റോത്തക്കിലെ ഐഐഎം ആണ് കണക്കുകളെ അടിസ്ഥാനമാക്കി പ്രവചനവുമായി രംഗത്തെത്തിയത്.</p>
<p>നിസാമുദ്ദീനില്‍ നടന്ന് തബ് ലീഗ് ജമാഅത്ത് സമ്മേളനം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ കോവിഡ് -19 കേസുകളുടെ എണ്ണം ഏപ്രില്‍ 15 ആകുമ്പോഴേക്കും 13,000 ആയി ഉയരും. മെയ് ആദ്യവാരമാകുമ്പോഴക്കും ഇത് 1,50,000 ആയും വര്‍ധിക്കുമെന്നാണ് ഞങ്ങള്‍ പ്രവചിക്കുന്നത്.’ റോത്തക്ക് ഐഐഎമ്മിലെ റിസര്‍ച്ച് സംഘം പറയുന്നു. ‘ഇത്തരത്തില്‍ പെട്ടെന്നുള്ള വര്‍ധനവിന് പ്രധാന കാരണം നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാത്ത് സമ്മേളനമാണ്. ഭാവിയിലും ഇത്തരത്തിലുള്ള ഏതൊരു സംഭവവും രാജ്യത്തിന് ഗുരുതരമായ ഭീഷണിക്ക് കാരണമായേക്കും’ ഐഐഎം റിപ്പോര്‍ട്ട് പറയുന്നു.</p>
<p>പഠനം പറയുന്നത് പ്രകാരം ഏപ്രില്‍ മൂന്നിന് 2443 കേസുകളാണ് രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ഈ ദിവസമായപ്പോഴേക്കും 2547 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഐഐഎം പ്രവചനപ്രകാരം ഏപ്രില്‍ 15 ന് 13,092 കേസുകളും ഏപ്രില്‍ 21 ആകുമ്പോഴേക്കും 30,163 കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടും. മെയ് 2 ആകുമ്പോഴേക്കാണ് 159,731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. ഐഐഎമ്മിലെ പ്രൊഫസര്‍ ധീരജ് ശര്‍മയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തില്‍ പ്രൊഫസര്‍മാരായ ഡോ. അമോല്‍ സിങ്, ഡോ. അഭയ് പന്ത് തുടങ്ങിയവരായിരുന്നു അംഗങ്ങള്‍.</p>