മാവേലിക്കരയില്‍ വിമതനാണ് താരം! ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മാവേലിക്കര നഗരസഭ ഭരണത്തില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സി.പി.എം വിമതന്‍ കെവി ശ്രീകുമാറിന്റെ തീരുമാനം നിര്‍ണായകം. ഇവിടെ ഒന്‍പത് വീതം സീറ്റുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും വിജയിച്ചു. 28 വാര്‍ഡുകളാണ് മാവേലിക്കര നഗരസഭയിലുള്ളത്.

ശ്രീകുമാര്‍ തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്നും മാവേലിക്കര നഗരസഭയില്‍ ഭരണം പിടിക്കുമെന്നുമായിരുന്നു ഫലം വന്നതിനു പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കും എന്നതാണ് ശ്രീകുമാറിന്റ നിലപാട്. മൂന്ന് മുന്നണികളും ചര്‍ച്ച നടത്തുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ശ്രീകുമാര്‍. പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോടാണ്. എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാണ് ആലോചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News