28.2 C
Kottayam
Friday, June 5, 2026

മാത്യു കുഴല്‍നാടന് 32.13 കോടിയുടെ ആസ്തി; കെ ബാബുവിന്റെ ആസ്തി 2.14 കോടി

Must read

കൊച്ചി: തൃപ്പുണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ ആകെ ആസ്തി 2,14,74,880 രൂപ. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വകകള്‍ വ്യക്തമാക്കുന്നത്. 1,00,79,072 രൂപയുടെ ആസ്തി ബാബുവിന്റെ പേരിലും 1,13,95,808 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമായാണ് ഉള്ളത്.

ബാബുവിന്റെ പക്കല്‍ 40,000 രൂപയും ഭാര്യയുടെ കയ്യില്‍ രണ്ടായിരം രൂപയുമുണ്ട്. 11,50,000 രൂപ വിലമതിക്കുന്ന കാറും, 2009 മോഡല്‍ സ്‌കൂട്ടറും ബാബുവിന്റെ പേരിലുണ്ട്. ബാബുവിന്റെ പക്കല്‍ സ്വര്‍ണം ഇല്ല. ഭാര്യക്ക് 8,40,000 രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വര്‍ണമുണ്ട്.

32.13 കോടിയുടെ സ്വത്താണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. ഭാര്യ എല്‍സ കാതറിന്‍ ജോര്‍ജിന്റെ പേരില്‍ 95.2 ലക്ഷത്തിന്റെ സ്വത്തുണ്ട്. മകന്‍ ആര്‍ഡന്‍ എബ്രഹാം മാത്യുവിന് 6.7 ലക്ഷം രൂപയുടെ എല്‍ഐസി പരിരക്ഷയുണ്ട്. 25 ലക്ഷമാണ് മാത്യു കുഴല്‍നാടന്റെ ആകെ ബാധ്യത. കുഴല്‍നാടന് 11,66,152 രൂപയും ഭാര്യക്ക് 6,63,226 രൂപയും ആണ് പണമായുള്ളത്.

ദുബായ് കരിയര്‍ ഹൗസ് കമ്യൂണിക്കേഷനില്‍ ഒമ്പത് കോടിയുടെയും കെഎംഎന്‍പി ലോ ഫേമിന്റെ ഡല്‍ഹി, കൊച്ചി, ഗുവാഹതി, ബംഗളൂരു ഓഫീസുകളിലായി 10.33 കോടിയുടേയും ബോണ്ട്, ഓഹരി സമ്പാദ്യം കുഴല്‍നാടനുണ്ട്. 14 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവയും, 23 ലക്ഷത്തിന്റെ ബെന്‍സും കുഴല്‍നാടന്റെ പേരില്‍ വാഹനമായുണ്ട്. 4.5 കോടി വിലമതിക്കുന്ന 5.88 ഏക്കര്‍ സ്ഥലം കടവൂരും, എറണാകുളം എളംകുളത്ത് 55 ലക്ഷം വിലമതിക്കുന്ന ഫ്‌ളാറ്റുമുണ്ട്.

- Advertisement -

എറണാകുളത്ത് 2.2 കോടി വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ്, ഇടപ്പള്ളി സൗത്തില്‍ ഭാര്യയുടെ കൂടി പേരിലുള്ള 1.35 കോടി വിലമതിക്കുന്ന 5 സെന്റ് വീടുമുണ്ട്. ഇടുക്കി ചിന്നക്കനാലില്‍ 3.5 കോടി രൂപയ്ക്ക് വാങ്ങിയ കെട്ടിടം ഉള്‍പ്പെടെയുള്ള വസ്തുവിന്റെ പകുതി ഷെയര്‍ ഉണ്ട്. കട്ടപ്പനയില്‍ 4.5 ഹെക്ടര്‍ സ്ഥലത്ത് ലീസ് ഇനത്തിലുള്ള ബാധ്യതയായി 25 ലക്ഷം രൂപയുണ്ട്. 200 പവന്‍ സ്വര്‍ണം, 16.74 ലക്ഷത്തിന്റെ എല്‍ഐസി പോളിസി, ഒന്നര ലക്ഷത്തിന്റെ മാരുതി കാര്‍ എന്നിവയാണ് ഭാര്യയുടെ പേരിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week