തെളിവെടുപ്പിനിടെ കിണറ്റില്‍ ചാടുകയായിരിന്നു; മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്

പത്തനംതിട്ട: കട്ടപ്പനയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്. തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ ചാടുകയായിരുന്നു. മഹസര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്ന് കണ്ടെത്തിയത്. സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ ചെയര്‍മാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്.

മത്തായിയുടേത് മുങ്ങിമരണമെന്ന് പരാമര്‍ശിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ശരീരത്തിലുള്ളത് വീഴ്ചയിലുണ്ടായ മുറിവുകള്‍ മാത്രമെന്നും ബല പ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ പരിശോധയ്ക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News