31.7 C
Kottayam
Friday, May 10, 2024

മണപ്പുറം ശാഖയിൽ തോക്ക് ചൂണ്ടി കവർച്ച: കൊള്ളയടിച്ചത് 23 കിലോ സ്വർണവും 10 ലക്ഷം രൂപയും

Must read

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. മണപ്പുറം ഫിനാന്‍സ് ജീവനക്കാരെ ബന്ദികളാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു പൊലീസ് പറഞ്ഞു.

ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ അക്രമികളില്‍ രണ്ട് പേര്‍ തോക്ക് ചൂണ്ടി ജീവനക്കാരെ മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. പ്രതികള്‍ക്കായി പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ എസ്പി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week