24.9 C
Kottayam
Thursday, June 18, 2026

വള്ളം കത്തിച്ചു, ബാരിക്കേഡുകൾ കടലിൽ തള്ളി; നൂറാം ദിവസം വിഴിഞ്ഞത്ത് പ്രതിഷേധ സുനാമി

Must read

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രദേശത്ത് സംഘർഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്റെ മുല്ലൂരിലെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേയ്ക്കു കടന്നു. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വള്ളങ്ങളും കത്തിച്ചു. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ കടലിലേക്കു തള്ളി.

നൂറാം ദിവസത്തിൽ കടലിലും കരയിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഓരോ ഇടവകകളിൽനിന്നും ബൈക്കുകളിലും ഓട്ടോകളിലും പ്രതിഷേധക്കാർ മുല്ലൂരിലെ സമരപന്തലിലെത്തി. പിന്നീട് ബാരിക്കേഡുകൾ തള്ളി മാറ്റിയ പ്രതിഷേധക്കാർ പദ്ധതി പ്രദേശത്തേക്കു കടക്കുകയായിരുന്നു.

ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 20 മുതൽ സമരം നടത്തുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യമൊഴികെ മറ്റു ആറു ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചു നിൽക്കുകയാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ സർക്കാര്‍ രൂപീകരിച്ച പഠന സമിതിയിൽ ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

വാടക വീടുകളിൽ കഴിയുന്നവർക്ക് സർക്കാർ നൽകുന്ന തുക അപര്യാപ്തമാണെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ആയിരത്തിലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സമരം നടക്കുന്നതിനാൽ മുതലപ്പൊഴി വഴി വിഴിഞ്ഞത്തേക്കു നിർമാണ സാമഗ്രികൾ എത്തുന്നത് തടസ്സപ്പെട്ടേക്കും. അഞ്ചു തെങ്ങ് ഫെറോനയുടെ കീഴിലുള്ള കുടുംബങ്ങൾ താഴംപള്ളി കുരിശ്ശടി ഭാഗത്തുനിന്നും പെരുമാതുറ ഭാഗം കേന്ദ്രീകരിച്ചും മുതലപ്പൊഴിയിലെത്തി പ്രതിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ ടി.യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മുൻ മുഖ്യമന്ത്രിയുടെ മകൾ ചോദ്യശരങ്ങൾക്ക് മുന്നിൽ എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ 10:30-ഓടെ...

മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജമാഅത്തെ ഇസ്ലാമി ബന്ധമെന്ന് പരാതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഔദ്യോഗിക ഓഫീസിൽ നടന്ന ഏറ്റവും പുതിയ നിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ പുതിയ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം...

ഇറാൻ ധാരണാപത്രം അന്തിമമല്ല: പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും , വീണ്ടും ഭീഷണിയുമായി ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണത്തിന് സാധ്യത. ഈ മാസം 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

ശിവസേന(യു.ബി.ടി.) പിളർന്നു; ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി, ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) പിളർന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ...

Popular this week