24.9 C
Kottayam
Thursday, June 18, 2026

എൽദോസിന്റെ അറസ്റ്റ് തടഞ്ഞു; മുൻകൂർ ജാമ്യ ഹർ‍ജിയിൽ അന്തിമ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

Must read

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർ‍ദ്ദിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് തടഞ്ഞു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയുടെ അറസ്റ്റ് തടഞ്ഞത്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ കേസിലാണ് കോടതിയുടെ നിർദേശം. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർ‍ജിയിൽ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമവാദം നാളെ നടക്കും. അഭിഭാഷകന്റെ ഓഫീസിൽ വച്ച് എൽദോസ് മർദ്ദിച്ചെന്ന മജിസ്ട്രേട്ട് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി എൽദോസ് ജില്ലാ കോടതിയെ സമീപിച്ചത്. 

സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്.  കേസിൽ  നിന്ന് പിൻമാറാൻ ആവശ്യപ്പെട്ട് അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമായിരുന്നു മൊഴി. എൽദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ ആരോപണങ്ങളുമായി പരാതിക്കാരി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായാണ് പരാതിക്കാരി പറഞ്ഞത്. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിയെ കഴിഞ്ഞ ദിവസം ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന. ഇതിന് ശേഷം എംഎൽഎയെ കോവളത്ത് എത്തിച്ച് സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി; ശരീരം മുഴുവൻ ഭയങ്കര വേദനയാണ്; സഹിക്കാൻ കഴിയാത്ത വേദനങ്ങൾക്കിടയിലും തളരാതെ രേണു സുധി; പ്രാർത്ഥനയോടെ ആരാധകര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവവും ലക്ഷക്കണക്കിന് ആളുകൾക്ക് സുപരിചിതയുമായ വ്യക്തിയാണ് പ്രിയ താരം രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് നിരവധി ആശങ്കാജനകമായ ഊഹാപോഹങ്ങൾ...

മുസ്‌ലിം ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഭരണത്തിൽ പങ്കാളിയായാൽ അവർ വർഗ്ഗീയമായി മാത്രമേ പ്രവർത്തിക്കൂ എന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നആരോപിച്ചു. വിമര്‍ശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എന്‍ഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും...

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

Popular this week