24.1 C
Kottayam
Sunday, June 7, 2026

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട: തലയ്ക്ക് 1 കോടി രൂപവിലയിട്ട നേതാവ് ഉള്‍പ്പെടെ 14 പേർ കൊല്ലപ്പെട്ടു

Must read

റായ്പൂർ: ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട. രാജ്യത്തെ തന്നെ പ്രമുഖ മാവോയിസ്റ്റ് നേതാവും സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ചലപതി (ജേറാം) അടക്കമുള്ള 14 പേരാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട വ്യക്തിയാണ് ചലപതി. ഗാരിയാബന്ദ് ജില്ലയിലെ കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്നലെ വൈകീട്ട് മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയായി ശക്തമായ ഏറ്റുമുട്ടലാണ് നടന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സി പി ഐ (മാവോയിസ്റ്റ്) സംഘടനയിൽ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും അധികാരമുള്ള കേന്ദ്രകമ്മിറ്റിയിലെ സജീവ അംഗമായിരുന്നു ചല്‍പതി. ആക്രമണത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്നും വലിയ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൂടുതല്‍ പേർ പങ്കെടുത്തിട്ടുണ്ടെന്ന നിഗമനത്തില്‍ പ്രദേശത്ത് സുരക്ഷ സേന പരിശോധന തുടരുകയാണ്.

- Advertisement -

സി ആർ പി എഫ്, ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകൾ എന്നിവർ സംയുക്തമായാണു ഓപറേഷൻ നടത്തിയതെന്ന് ഡി ജി പി ഖുറാനിയ വ്യക്തമാക്കി. ‘ഇന്നലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വൈകുന്നേരത്തോടെ സൈന്യം രണ്ട് വനിതാ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കിയതിനാൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഛത്തീസ്ഗഡിലെ ഗാരിയബന്ദിൽ നിരോധിത സംഘടനയുടെ നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. എല്ലാ മൃതദേഹങ്ങളും ഗാരിയാബന്ദ് മേഖലയിൽ നിന്നാണ് കണ്ടെടുത്തത്’ ഗാരിയാബന്ദ് ജില്ലയിലെ പോലീസ് സൂപ്രണ്ട് നിഖിൽ രഖേച്ചയെ ഉദ്ധരിച്ച ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

മേഖലയിൽ മുതിർന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചതോടെയാണ് പരിശോധന ആരംഭിച്ചത്. ഇതോടെ ഗാരിയാബന്ദ് ജില്ലാ സേന, സി ആർ പി എഫിലെ ഉദ്യോഗസ്ഥർ, എലൈറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര), ഒഡീഷയിലെ നുവാപദയിലെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ് ഒ ജി) എന്നിവരെ ഉൾപ്പെടുത്തി ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

വെടിവയ്പിൽ ഒരു കോബ്രാ ജവാന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായത്തിനായി ഇന്നലെ തന്നെ റായ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ നില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ നിയമവിരുദ്ധമായ സി പി ഐ (മാവോയിസ്റ്റ്) യുടെ മെയിൻപൂർ-നുവാപദ ഡിവിഷനിലെ പ്രവർത്തകരാണെന്നും സുരക്ഷ സേന വ്യക്തമാക്കുന്നു.

നക്‌സലിസത്തിനുള്ള മറ്റൊരു ശക്തമായ പ്രഹരമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. നക്സൽ വിമുക്ത ഇന്ത്യക്കായുള്ള നിശ്ചയദാർഢ്യവും സുരക്ഷാ സേനയുടെ സംയുക്ത പരിശ്രമത്തിന്റേയും ഭാഗമായി രാജ്യത്തെ നക്സലിസം ഇന്ന് അന്ത്യശ്വാസം വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week