24.1 C
Kottayam
Sunday, June 7, 2026

ലുലു മാളില്‍ ജോലി ഒഴിവുകള്‍: നിയമനം കോഴിക്കോടും കൊച്ചിയിലും; ചെയ്യേണ്ടത് ഇങ്ങനെ

Must read

കോഴിക്കോട്: നൂറ് കണക്കിന് ആളുകള്‍ക്ക് ജോലി അവസരം ഉറപ്പുവരുത്തിക്കൊണ്ട് ലുലു മാളിന്റെ ജോബ് റിക്രൂട്ട്മെന്റ് കഴിഞ്ഞ ദിവസമാണ് തലശ്ശേരിയില്‍ നടന്നത്. വിവിധ കാരണങ്ങളാല്‍ ഈ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവർ നിരവധിയാണ്. എന്നാല്‍ ഇവർ ആരും നിരാശപ്പെടേണ്ടതില്ല. വീണ്ടും ഇതാ മറ്റൊരു വമ്പന്‍ റിക്രൂട്ട്മെന്റുകൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്. രണ്ടിടത്തായിട്ടാണ് ലുലുവിന്റെ പുതിയ റിക്രൂട്ട്മെന്റ്. ഇത്തവണയും നിരവധി ഒഴിവുകളിലേക്കായാണ് നിയമനം.

സൂപ്പർവൈസർ, കോമി / സി ഡി പി / ഡി സി ഡി പി, കൌണ്ടർ സൂപ്പർവൈസർ, ഫിഷ് മോങ്കർ / സൂപ്പർവൈസർ, ബുച്ചർ, കാഷ്യർ, ബയർ, സെക്യുരിറ്റി സൂപ്പർവൈസർ / ഗാർഡ് / സി സി ടി വി ഓപ്പറേറ്റർ, സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ലുലു യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നത്. ഒരോ വിഭാഗത്തിലേക്കും വേണ്ട യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.

സൂപ്പർവൈസർ

- Advertisement -

സൂപ്പർവൈസർ ക്യാഷ്, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, ഫുണ്ട് ആന്‍ഡ് നോണ്‍ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിങ്, ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മൊബൈല്‍സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി (മെന്‍സ്, ലേഡീഡ്, കിഡ്സ്) വിഭാഗങ്ങളിലേക്കാണ് ലുലുവിന് സൂപ്പർവൈസർമാരെ ആവശ്യമുള്ളത്.

- Advertisement -

22 മുതല്‍ 35 വയസ് വരെയാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി. അതോടൊപ്പം തന്നെ ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് മുതല്‍ നാല്‍ വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണമെന്നും ലുലു പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സൗത്ത്/നോർത്ത് ഇന്ത്യന്‍, കോണ്ടിനന്റല്‍, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാന്‍ഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പൊറാട്ട മേക്കർ, സാലഡ് മേക്കർ, ഗ്രില്‍മേക്കർ, ലോക്കല്‍ ട്രഡീഷണല്‍ സ്നാക്സ് മേക്കർ, ട്രഡീഷണല്‍ സ്നാക്സ് മേക്കർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് പാചക വിദഗ്ധരെ തേടുന്നത്.

കൗണ്ടർ സൂപ്പർവൈസർ

- Advertisement -

ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് എന്നീ വിഭാഗങ്ങളിലായി രണ്ട് മുതല്‍ നാല് വരെ വർഷം പ്രവർത്തിച്ച് പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.

അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് മുതല്‍ 7 വരെ വർഷത്തെ പ്രവർത്തി പരിചയമുണ്ടാകണം

പ്ലസ്ടു വോ അല്ലെങ്കില്‍ അതിലേറെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി: 18 മുതല്‍ 30 വയസ് വരെ

വ്യക്തമായ പ്രവർത്തി പരിചയം ഉള്ളവർ വേണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ . ബന്ധപ്പെട്ട മേഖലയില്‍ 1 മുതല്‍ 7 വർഷം വരെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. പ്രായപരിധി: 25 മുതല്‍ 45 വയസ് വരെ

എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കായുള്ള ഒഴിവുകളുടെ റിക്രൂട്ട്മെന്റ് നടക്കുന്നത് കോഴിക്കോട് മാങ്കാവിലെ ലുലു മാളില്‍ വെച്ചാണ്. രാവിലെ 10 മുതല്‍ 3 വരെയായിരിക്കും അഭിമുഖം. നിയമനങ്ങള്‍ക്കായി ലുലു ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഭിമുഖവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉദ്യോഗാർത്ഥികൾ നേരിട്ട് ലുലു ഗ്രൂപ്പ് ഇന്ത്യയുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഈ മെയിലിലോ 04956631000 എന്ന നമ്പറിലോ ബന്ധപ്പെടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week