ലക്നൗ: ന്യൂഡല്‍ഹിയില്‍ നിന്നു ലക്നൗവിലേയ്ക്ക് പോകുന്ന ശതാബ്ദി എക്സ്പ്രസില്‍ വന്‍ തീപിടുത്തം. ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റര്‍ കാറില്‍ തീ പടര്‍ന്ന് പിടിച്ചാണ് അപകടം.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ കോച്ച് ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷമാണ് തീ അണയക്കാന്‍ ആരംഭിച്ചത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News