32.8 C
Kottayam
Saturday, May 4, 2024

വൻ ഭൂചലനം:അസമിലും മേഘാലയയിലും പ്രകമ്പനം

Must read

ഗുവാഹത്തി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി. പലയിടത്തും ജനം വീടുകളിൽനിന്ന് ഇറങ്ങിയോടി.

ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയും സ്ഥിരീകരിച്ചു.  കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. പ്രഭവകേന്ദ്രത്തിൽ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. 6.4 തീവ്രതയുള്ള ഭൂചലനമാണുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

അസമിലെ തേസ്പുരിന് പടിഞ്ഞാറ് 43 കിലോമീറ്റർ മാറിയാണു പ്രഭവകേന്ദ്രം. രാവിലെ 7.51ഓടെയായിരുന്നു ഭൂചലനമെന്നും സീസ്മോളജി സെന്റർ വ്യക്തമാക്കി. വടക്കൻ ബംഗാളിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week