26.4 C
Kottayam
Wednesday, May 22, 2024

രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്ക്? 150 ജില്ലകളിൽ ലോക്ക് ഡൗൺ ശുപാർശ ചെയ്ത് ആരോഗ്യ മന്ത്രാലയം

Must read

ന്യൂഡൽഹി:രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗണിന് ശുപാർശ.150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കേരളത്തിൽ ഇന്നലെ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതൽ കേസുകൾ റിപ്പോ‍‍ർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്.

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ ഇന്ന് മൂവായിരം കടന്നു. ഔദ്യോ​ഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ഇന്ന് രണ്ടുലക്ഷം പിന്നിട്ടു.

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരായവര്‍ 3.62 ലക്ഷം പേരാണ്.

രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും. വൈകീട്ട് നാല് മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. 18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സീന്‍ ലഭിക്കുക. ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week