FeaturedNews

പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്ഫോടനം; വീഡിയോ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്ഫോടനം. വടക്കന്‍ നഗരമായ സിയാല്‍കോട്ടിലെ മിലിട്ടറി ബേസിലാണ് സ്ഫോടനം ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ ആയുധ സംഭരണശാലയിലാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സ്ഫോടനത്തെത്തുടര്‍ന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല.

ജമ്മുവിന് സമീപത്തായി ഭാലന്‍വാലയിലാണ് ആയുധസംഭരണശാല സ്ഥിതിചെയ്യുന്നത്. ഇവിടെ നിരവധി തവണ സ്ഫോടനങ്ങള്‍ ഉണ്ടായതായി വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

https://twitter.com/i/status/1505405653288103936
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button