വനിതാ ഡോക്ടറെ പീഡിപ്പിച്ചു; സി.ഐക്കെതിരെ കേസ്

തിരുവനന്തപുരം: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ കേസ്. മലയിന്‍കീഴ് എസ്എച്ച്ഒ സൈജുവിനെതിരെയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ റൂറല്‍ പ്രസിഡന്റ് കൂടിയാണ് സൈജു. പരാതിയില്‍ അന്വേഷണം തുടരുകയാണ്. വനിതാ ഡോക്ടറുടെ പരാതിയില്‍ റൂറല്‍ എസ്പി സിഐയ്ക്കെതിരെ കേസെടുത്തു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. വരും ദിവസങ്ങളില്‍ സിഐയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2019 മുതല്‍ സിഐ ശാരീരമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് വനിതാ ഡോക്ടറുടെ പരാതി. കുറച്ച് കാലം വിദേശത്തായിരുന്ന ഡോക്ടര്‍, നാട്ടിലെത്തിയതിന് ശേഷം അവര്‍ വാടകയ്ക്ക് നല്‍കിയ കടമുറിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തു. ഇതിന് പരിഹാരം കാണുവാനായാണ് സിഐയെ സമീപിച്ചത്. പിന്നീട് സിഐ സൗഹൃദം സ്ഥാപിക്കുകയും, ഡോക്ടറുടെ വീട്ടിലെത്തി ബലമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

സിഐ വിവാഹമോചനം നേടാന്‍ ഇരിക്കുകയാണെന്നും, അതിന് ശേഷം ഡോക്ടറെ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി. പിന്നീട് ഡോക്ടറുടെ വീട് ഇയാള്‍ പതിവായി സന്ദര്‍ശിച്ചു. അതിനിടയില്‍ സിഐയുടെ ഭാര്യ ഇതില്‍ നിന്നും പിന്മാറണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. സിഐയെ കാണരുതെന്ന് വിലക്കുകയും ചെയ്തു. കൂടാതെ, സിഐയുടെ ഭാഗത്ത് നിന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ ഡോക്ടര്‍ പരാതിയുമായി മുന്നോട്ട് പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News