ബന്ധുക്കളെ ഫോണിൽ വിളിച്ചശേഷം ഭാര്യയും മകനും ഗൃഹനാഥനും ജീവനൊടുക്കി

തിരുവനന്തപുരം: ഭാര്യയും മകനും ഗൃഹനാഥനും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ.

ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷും മകനും സ്ഥലത്ത് എത്തിയപ്പോൾ മണിലാൽ എന്തോ ദ്രാവകം കുപ്പിയിൽനിന്ന് കുടിച്ചു കസേരയിൽ ഇരിക്കുന്നതാണു കണ്ടത്.

വീടിനകത്തു കയറി നോക്കിയപ്പോൾ സ്മിതയെയും അഭിലാലിനെയും അവശനിലയിൽ കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും പിന്നാലെ മണിലാലിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്മിത എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News