25.2 C
Kottayam
Tuesday, May 21, 2024

കരിഞ്ചന്തയിൽ വിൽക്കാൻ കടത്തിയ 25 ലക്ഷം മാസ്‌ക്കുകള്‍ പിടിച്ചെടുത്തു : നാല് പേര്‍ അറസ്റ്റിൽ രണ്ട് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Must read

മുംബൈ : കൊള്ളലാഭത്തിനായി, കൂടിയ വിലയ്ക്ക് വിൽക്കാൻ കടത്തിയ 25 ലക്ഷം മാസ്‌ക്കുകള്‍ പിടിച്ചെടുത്തു. മുംബൈയിലും താനെയിലുമാണ് പരിശോധന നടത്തിയത്. മൂന്ന് ട്രക്കുകളിലായി കടത്താൻ ശ്രമിച്ച 15 കോടി വിലവരുന്ന 25 ലക്ഷം മാസ്‌കുകളാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായതായും രണ്ട് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും മുംബൈ പോലീസ് അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ഉപയോഗിക്കുന്ന മാസ്‌കുകള്‍ ഒരുസംഘം പൂഴ്ത്തിവെച്ച് കടത്താന്‍ ശ്രമിക്കുന്നുവെന്നു മുബൈ പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്. 32,5000 എന്‍-49 മാസ്‌കുകളും മറ്റ് വിവിധ തരം മാസ്‌കുകളുമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ്-19 ബാധ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ മാസ്‌കുള്‍പ്പെടെ പല അവശ്യ മെഡിക്കല്‍ സാമഗ്രികള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week