KeralaNews

മാസപ്പടി വിവാദം:അന്വേഷണം തുടരാം; ഒന്നും ഒളിച്ചുവയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി

കൊച്ചി: മാസപ്പടി അന്വേഷണത്തിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന് (കെഎസ്ഐഡിസി) എതിരായുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണം തുടരാമെന്ന് ഹെെക്കോടതി. എസ്‌എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹെെക്കോടതി.

സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ഒന്നും ഒളിച്ചുവയ്ക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് വീണ്ടും ഏപ്രിൽ അഞ്ചിന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഐഡിസി ഹർജി നൽകിയത്.

എക്‌സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ കമ്പനികളുടെ പ്രവർത്തനങ്ങളാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്ര കോർപറ്റേറ്റ് കാര്യമന്ത്രാലയം കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് എക്‌സാലോജിക് കമ്പനി.

എക്‌സാലോജിക് കമ്പനിയുടെ പേരിൽ ഒരു കോടിയിലധികം രൂപ സർവീസ് ഇനത്തിൽ സിഎംആ‌ർഎലിൽ നിന്ന് കെെപറ്റിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സിഎംആർഎൽ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button