29.4 C
Kottayam
Wednesday, June 17, 2026

നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയാകും; ഇന്ന് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ

Must read

ചണ്ഡീഗഢ്: മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഹരിയാനയിൽ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനി മുഖ്യമന്ത്രിയാകും. ഇന്ന് വെെകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ.

സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മനോഹർ ലാൽ ഖട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ന് രാവിലെയാണ് മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചത്. ഗവർണർ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടർ രാജി സമർപ്പിക്കുകയായിരുന്നു. ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി.

ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ടാണ് ഇരുപാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോർട്ട്.

- Advertisement -

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളും ബിജെപിയാണ് നേടിയത്. ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നൽകില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. എന്നാൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യമാണ് ജെജെപി മുന്നോട്ടുവയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week