EntertainmentKeralaNews

കയ്യടി നേടി മേരി ആവാസ് സുനോ ; ജയസൂര്യ-മഞ്ജുവാര്യർ ചിത്രം ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ

കൊച്ചി:തിയറ്ററുകളിൽ കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത്
മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജുവാര്യരും
ആദ്യമായി ഒരുമിച്ചഭിനയച്ച മേരി ആവാസ് സുനോ
തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
ഏത് പ്രായക്കാരെയും തൃപ്തിപ്പെടുത്തുന്ന
നല്ലൊരു എന്റർടെയ്നർ എന്ന് എല്ലാവരും ഒരേ സ്വരത്തിൽ
പറയുന്നു. ജയസൂര്യയുടെയും മഞ്ജുവാര്യരുടെയും
അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ്
ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒപ്പം ശിവദ,
ജോണി ആന്റണി ഉൾപ്പടെയുള്ള താരങ്ങളുമുണ്ട്.

ലോകമെന്പാടുമുള്ള തിയറ്ററുകളിൽ ജി.പ്രജേഷ് സെൻ
സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം
പ്രജേഷ് സെൻ- ജയസൂര്യ കോന്പോയിൽ നിന്നുള്ള
മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ സുനോ.
രണ്ട് ചിത്രങ്ങളിലെ അഭിനയത്തിനും ജയസൂര്യയ്ക്ക്
മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം
ലഭിച്ചിരുന്നു.
ആസ്വാദകരെ കയ്യിലെടുക്കുന്ന
റേഡിയോ ജോക്കിയായാണ് ജയസൂര്യ എത്തുന്നത്.
ഡോ.രശ്മി പാടത്ത് എന്ന സാമൂഹിക പ്രവർത്തകയായ
ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. തിരക്കഥയൊരുക്കിയിരിക്കുന്നതും
പ്രജേഷ് സെൻ തന്നെയാണ്.

എം.ജയചന്ദ്രനാണ് ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.
ഇതുവരെ പുറത്തുവന്ന ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ
നേടിയിരുന്നു. ബി.കെ ഹരിനാരായണന്റേതാണ് വരികൾ.
ഹരിഹരൻ, ജിതിൻരാജ്, ആൻ ആമി, സന്തോഷ് കേശവ്,
കൃഷ്ണചന്ദ്രൻ എന്നിവരാണ് പാട്ടുകൾ പാടിയിരിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനങ്ങൾ പ്രേക്ഷകരിൽ എത്തിച്ചത്.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.രജപുത്ര റിലീസ് ആണ് വിതരണം.
ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റ
ഇന്റർനാഷണൽ വിതരണം. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ,
സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ,മാസ്റ്റർ അർച്ചിത് അഭിലാഷ്,
ആർദ്ര അഭിലാഷ് എന്നിവരും
അഭിനയിച്ചിരിക്കുന്നു.
പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും
ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.
എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം.
ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്,
മേക്കപ്പ്- പ്രദീപ് രംഗൻ,കിരൺ രാജ് വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.
സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം
ഡിഐ-മോക്ഷ പോസ്റ്റ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ
ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കു‍ഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു,
സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്,
ഡിസൈൻ-താമിർ ഓകെ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button