പപ്പടം എന്ന് വിളിച്ചവരെക്കൊണ്ട് തിരുത്തി പറയിക്കാൻ മാരുതി; ഗ്ലോബൽ NCAP റേറ്റിംഗിൽ 5 സ്റ്റാർ നേടിയ മാരുതി വിക്ടോറിസിനെ കുറിച്ച് അറിയേണ്ടതെല്ലാം

കൊച്ചി:.മാരുതി പുതിയതായി ഇന്ത്യയിൽ 10.50 ലക്ഷത്തിനു (മുംബൈ എക്സ് ഷോറൂം) അവതരിപ്പിച്ച വിക്ടോറിസ് SUV ആണ് വാഹന പ്രേമികളുടെ പുതിയ ചർച്ച വിഷയം.മാരുതി വാഹനങ്ങൾക്ക് നില നിന്നിരുന്ന സേഫ്റ്റി കുറവ് എന്ന പരാതി പരിഹരിച്ചു കൊണ്ട് യൂറോപ്യൻ സ്റ്റാൻഡേർഡ് ആയ ഗ്ലോബൽ NCAP യാത്രികരുടെ സേഫ്റ്റിയിൽ 5 സ്റ്റാറുകളും വാങ്ങിയാണ് വാഹനം വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

ഹ്യുണ്ടായ് creta, കിയ സെൽറ്റോസ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന വാഹനം പെട്രോൾ, CNG മോഡലുകളിൽ ലഭ്യമാണ് സേഫ്റ്റിക്ക് പുറമെ ധാരാളം ഫീച്ചറുകളോട് കൂടി ആണ് വിക്ടോറിസ് മാർക്കറ്റിൽ എത്തുന്നത്.10.54 ഇഞ്ച് ടച്ച്‌ സ്ക്രീൻ ഇൻഫോടൈൻമെന്റ് ക്ലസ്റ്റർ,ഡോൾബി അറ്റ്മോസ് ഹാർമൺ മ്യൂസിക് സിസ്റ്റം, 360° ക്യാമറ, LED ഡേ ടൈം റണ്ണിംഗ് ലാംപ്സ്, മനോഹരമായ ആലോയ് വീലുകൾ തുടങ്ങിയവ വാഹനത്തെ ആകർഷകമാക്കുന്നു.

ലെവൽ 2 ADAS( അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റ്‌ സിസ്റ്റം ) ആദ്യമായി ഉൾപെടുത്തിയിരിക്കുന്ന മാരുതി കാർ വിക്ടോറിസ് ആണ്. കോളിഷൻ വാർണിങ്, ഓട്ടോമാറ്റിക്ക് എമർജൻസി ബ്രേക്കിങ്, ലേയിൻ അസ്സിസ്റ്റ്‌ എന്നിവ ലെവൽ 2 ADAS ന്റെ സവിശേഷതകളാണ്. മാന്വൽ, ഓട്ടോമാറ്റിക്ക് വരിയന്റുകളിൽ വാഹനം ലഭ്യമാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News