7.46 ലക്ഷം രൂപയ്ക്ക് ഫ്രോങ്ക്‌സ്;വാഹന വിപണിയെ ഞെട്ടിച്ച് മാരുതി
മുംബൈ:രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി 7.46 ലക്ഷം രൂപയ്ക്ക് ഫ്രോങ്ക്‌സ് അവതരിപ്പിച്ചു. കാത്തിരിപ്പുകൾക്കൊടുവിലാണ് മാരുതി സുസുകി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, 1 ലിറ്റർ ടെർബോ ബൂസ്റ്റർ ജെറ്റ് എൻജിൻ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്.
മാനുവൽ ഓട്ടോമേറ്റഡ് ഗിയർ ഷിഫ്റ്റ് ട്രാൻസ്മിഷൻ വാരിയന്റുകളിലുള്ള 1.2 ലിറ്റർ എഞ്ചിൻ മോഡലിന് 7.46 ലക്ഷം മുതൽ 9.27 ലക്ഷം രൂപയാണ് വില. 1 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനുള്ള മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 9.72 ലക്ഷം മുതൽ 13.13 ലക്ഷം രൂപ വരെ വില. 5 വേരിയന്റുകളിലും 12 ട്രിമ്മുകളിലും വാഹനം ലഭ്യമാകും.
സബ്‌സ്‌ക്രൈബ് ഓപ്ഷനും പുതിയ മോഡലിന് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. 17,378 മുതൽ ആരംഭിക്കുന്ന എല്ലാം ഉൾപ്പെടുന്ന പ്രതിമാസ സബ്സ്‌ക്രിപ്ഷൻ വഴിയും മാരുതി സുസുക്കി ഫ്രോങ്ക്‌സ് സ്വന്തമാക്കാം. ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.2 ലിറ്റർ എഞ്ചിൻ മോഡൽ 21.79 കിലോമീറ്റർ മൈലേജ് ആണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഫൈവ് സ്പീഡ് ഓട്ടോമേറ്റഡ് ഗിയർ ഷിഫിറ്റ് വേരിയന്റുകൾ ലിറ്ററിന് 22.89 കിലോമീറ്റർ മൈലേജാണ് നൽകുന്നതെന്ന് കമ്പനി വ്യക്തമാ്ക്കുന്നു.
അതുപോലെ, മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1 ലിറ്റർ എഞ്ചിൻ മോഡലിന് 21.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നുത്. ഈ മോഡലിലുള്ള ഓട്ടോമാറ്റഡ് ഗിയർ ഷിഫ്റ്റ് വേരിയന്റുകൾ ലിറ്ററിന് 20.01 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മോണോടോൺ, ഡ്യുവൽ ടോൺ പെയിന്റ് ഷേഡ് ഓപ്ഷനുകൾ ഉൾപ്പെടെ 10 ആകർഷക കളറുകളിൽ വാഹനം സ്വന്തമാക്കാം.
ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതിൽ വാഹന നിർമ്മാതാക്കൾ എന്നനിലയിൽ അഭിമാനിക്കുന്നതായും, മത്സരാധിഷ്ഠിതവിലയിൽ പുറത്തിറക്കുന്ന ഫ്രോങ്ക്‌സ്, കമ്പനിയുടെ എസ് യുവി സെഗ്മെന്റിന് കൂടുതൽ കരുത്തും, ആത്മവിശ്വാസവും പകരുമെന്നും മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മത്സരാധിഷ്ഠിത വിലയിൽ അവതരിപ്പിച്ച ഫ്രോങ്ക്‌സ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ, എന്നിവയ്ക്കൊപ്പം കമ്പനിയുടെ എസ്യുവി പോർട്ട്ഫോളിയോയെ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോ എക്‌സ്‌പോ 2023-ൽ പരിചയപ്പെടുത്തിയ പുതിയ ഡിസൈനിലുള്ള ഈ മോഡൽ നിരവധി പേരെ ആകർഷിച്ചിരുന്നു.