ഐ.സിയുവില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ 44 കാരി യുവാവിനൊപ്പം ഒളിച്ചോടി

ചേര്‍ത്തല: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 58 കാരന് കൂട്ടിരിക്കാനെത്തിയ ഭാര്യ, യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. ഇതേ ആശുപത്രിയിലെ തന്നെ മറ്റൊരു രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനൊപ്പമാണ് വീട്ടമ്മ ഒളിച്ചോടിയത്. 44 കാരിയായ തന്റെ ഭാര്യ, ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണം ഉള്‍പ്പെടെ എടുത്തുകൊണ്ടാണ് യുവാവിനൊപ്പം ഒളിച്ചോടിയതെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന, 58 കാരന്റെ ഭാര്യയാണ് ഒളിച്ചോടിയത്. ഇയാള്‍ അള്‍സര്‍ ബാധിച്ച് ജനുവരി 17 മുതല്‍ 26വരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇയാളെ പരിചരിക്കാനായി ഭാര്യയും ഇവിടെയുണ്ടായിരുന്നു. ഈ സമയം, ഐ.സിയുവില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു രോഗിയുടെ ബൈസ്റ്റാന്‍ഡര്‍ ആയ യുവാവുമായി ഭാര്യ അടുത്തു. പരിചയം പ്രണയമായി മാറി. ഒളിച്ചോടാന്‍ ഇരുവരും തീരുമാനിച്ചു.

26ന് ഭര്‍ത്താവിനെ വാര്‍ഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവുമൊത്ത് ഒളിച്ചോടിയത്. നാട്ടില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ഇവര്‍ പിന്‍വലിച്ചെന്നും ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണം തട്ടിയെടുത്തതെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News