ഒരു വര്‍ഷത്തോളം അമ്മയാകാനായി കാത്തിരുന്ന 25 വയസുകാരിയായ ചൈനീസ് യുവതി ഒടുവില്‍ ആ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. പ്രത്യക്ഷത്തില്‍ അവള്‍ക്ക് ഒരു സ്ത്രീയുടേതായ ജനനേന്ദ്രിയങ്ങളുണ്ടെങ്കിലും അണ്ഡാശയമോ അണ്ഡനാളമോ ഇല്ല എന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
പുരുഷസ്വഭാവം നിര്‍ണ്ണയിക്കുന്ന വൈ ക്രോമോസോമുകളാണ് അവള്‍ക്കുള്ളതെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പൂര്‍ണ്ണമായും പുരുഷനോ സ്ത്രീയോ ആകാത്ത വളരെ അപൂര്‍വ്വമായ ഒരാവസ്ഥയാണിതെന്നാണ് വൈദ്യസംഘം പറയുന്നത്. ഈ പ്രായം വരെയും ആര്‍ത്തവാവസ്ഥയിലെത്തിയിട്ടില്ലാത്ത യുവതി കൗമാരപ്രായത്തില്‍ തന്റെ കുടുംബത്തോടിതു പറഞ്ഞിരുന്നു.
എന്നാല്‍ അവരതിനെ സ്വാഭാവികമായ കാലതാമസമാണെന്നു കരുതി നിസ്സാരവല്‍ക്കരിച്ചു എന്നും അവര്‍ സ്വയം ഈ കാര്യത്തിനു നേരെ കണ്ണടച്ചു എന്നുമാണ് യുവതി വെളിപ്പെടുത്തിയത്. ഹോര്‍മോണ്‍ ചികിത്സ വഴിയോ ശസ്ത്രക്രിയക്ക് വിധേയമായോ തന്റെ ലിംഗനിര്‍ണയം ഉറപ്പിക്കാനുള്ള ആശയക്കുഴപ്പത്തിലാണ് യുവതിയിപ്പോള്‍.