News

മൂന്നു കുട്ടികളുടെ അമ്മയായ 29കാരി എട്ടാം ക്ലാസുകാരനുമായി ഒളിച്ചോടി! തട്ടിക്കൊണ്ടുപോകല്‍ വകുപ്പു പ്രകാരം കേസെടുത്ത് പോലീസ്

ഉത്തര്‍പ്രദേശ്: ഇരുപത്തിയൊന്‍പതുകാരിയായ യുവതി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി. മൂന്നു മക്കളുടെ അമ്മയായ യുവതിയാണ് എട്ടാംക്ലാസുകാരനൊപ്പം ഒളിച്ചോടിയത്. ഉത്തര്‍പ്രദേശിലെ ഗരഖ്പുരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാംപിയര്‍ഗന്‍ജ് പോലീസ് യുവതിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതി പതിനഞ്ചുകാരനുമായാ വിദ്യാര്‍ത്ഥിയ്ക്കൊപ്പം ഒളിച്ചോടിയത്. അതേസമയം കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കുറച്ചുനാളായി ഭാര്യയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

എന്നാല്‍ ഇരുവരും തമ്മില്‍ കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രായവ്യത്യാസം ഉള്ളതിനാല്‍ ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന കരുതിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോവല്‍ വകുപ്പു പ്രകാരം യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button