പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് ഭര്‍തൃമതിയായ യുവതിയുമായി ഒളിച്ചോടി. തിരുവനന്തപുരം അരുവിക്കരയില്‍ നടന്ന സംഭവത്തില്‍ യുവാവിനും ഇയാള്‍ക്കൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയേയും പോലീസ് പിടികൂടി. ഇരുവര്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തു. കരകുളം നിലമി രാജേഷ് ഭവനില്‍ രാജേഷ് (30)നെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.

അരുവിക്കര വടക്കേമല സ്വദേശിനിയായ യുവതിയെയാണ് യുവാവ് നേരത്തേ വിവാഹം കഴിച്ചത്. ഏഴു വര്‍ഷം മുമ്പ് പ്രണയിച്ചായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. കുട്ടികള്‍ ആയതോടെ രാജേഷ് ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഒടുവില്‍ നാലു ദിവസം മുമ്പാണ് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയത്.

യുവതിയുമായി വട്ടപ്പാറ കണക്കോട്ട് ഒരു വീട് വാടകയ്ക്ക് എടുത്ത് ഒളിവില്‍ താമസിക്കുന്ന വിവരം അരുവിക്കര പോലീസിന് കിട്ടുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്തതോടെ യുവാവ് അറസ്റ്റിലായി. വെമ്പായം സ്വദേശിനിയായ കാമുകിയും കേസില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് ഇയാളുടെ പേരില്‍ കേസ്സെടുത്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News