തൃശൂർ: മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്തിന്റെ വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി പ്രണയത്തിലാകുകയായിരുന്നു. ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
മിൽനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ മില്‍നയെ പിന്നീട് കാണാതാകുകയായിരുന്നു മിൽനയെ കാണാനില്ലെന്ന് കാട്ടി മാള പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

