24.9 C
Kottayam
Saturday, June 6, 2026

വിവാഹം ഇനി നീട്ടിവെക്കില്ല, പക്കാ അറേഞ്ച്ഡ് മാര്യേജാകും; തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്: ജിപി പറയുന്നു

Must read

കൊച്ചി:ഡി4 ഡാന്സിലൂടെയാണ് ജിപിയെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചുതുടങ്ങിയത്. അതേ ഷോ തന്നെയാകും ആരാധികമാരുടെ എണ്ണം കൂട്ടിയിട്ടുണ്ടാവുകയെന്ന് ഗോവിന്ദ് പദ്മസൂര്യ. ഓരോ ഷോയ്ക്കും അതിന്റെതായ ഓഡിയൻസുണ്ട്. അത്തരത്തിൽ ഡി4 കൂടുതൽ കണ്ടത് അത്തരത്തിൽ ഉള്ള ആളുകൾ ആയിരുന്നു. പെൺകുട്ടികൾ മാത്രമല്ല, വീട്ടമ്മമാരും ഉണ്ട്. സൗഹൃദം എല്ലാവരോടും ഉണ്ട്. അതിൽ ആൺകുട്ടികളോ പെണ്കുട്ടികളോ എന്നിങ്ങനെയൊന്നുമില്ല ജിപി പറയുന്നു. അടുത്തിടെ നടന്ന അപകടത്തെക്കുറിച്ച് ചോദിച്ചപ്പോഴും ജിപി വാചാലനായി.

ഓപ്പോസിറ്റ് നിന്നുള്ള ഒരു വണ്ടി ഞാൻ ഓടിച്ച വാഹനത്തിന്റെ നേർക്ക് കയറി വരികയായിരുന്നു. ആ വണ്ടി മറ്റേതോ വണ്ടിയെ ഇടിക്കാതെ ഇരിക്കാൻ വെട്ടിച്ചെടുത്തതാണ്. ഞാൻ നോക്കുമ്പോൾ എതിർദിശയിൽ നിന്നും എന്റെ നേർക്ക് ഒരു വണ്ടി വരുന്നു. ഒന്നും ചെയ്യാൻ ഇല്ല. എനിക്ക് ആകെ ചെയ്യാൻ ഉള്ളത്, റോഡിൽ നിന്നും വണ്ടി ഇറക്കുക എന്നുള്ളതാണ്.

അങ്ങനെ വണ്ടി ഇറക്കാനായി പോയപ്പോൾ നമ്മടെ വണ്ടി മറ്റൊരു വണ്ടിയിൽ പോയി ഇടിച്ചു. എന്റെ വണ്ടിയിലെ എയർബാഗൊക്കെ ഓപ്പണായി. പതിനാല് ലക്ഷം രൂപയുടെ പണി വണ്ടിക്ക് ഉണ്ടായിട്ടുണ്ട്. ഏകദേശം രണ്ടുമാസത്തോളമാകും വണ്ടി തിരികെ കിട്ടാൻ. ഒരാൾക്കും ഒന്നും സംഭവിച്ചില്ല. എന്നെ ഒരാൾ കൊന്നില്ല, ഞാനും ഒരാളെ കൊന്നില്ല എന്നുള്ളത് വലിയ ആശ്വാസമായി.

സംഭവം കേസായി. സ്വാഭാവികമായിട്ടും ഇൻഷുറൻസ്‌കേസുകൾ ഉണ്ടാകും. രണ്ടുകൂട്ടർക്കും നഷ്ടം ഉണ്ടാകില്ല. കുറെ വണ്ടികൾ ഇൻവോൾവ്ഡ് ആയ സംഭവം ആണ്. എന്റെ നാട്ടിൽ വച്ചാണ് സംഭവം ഉണ്ടാകുന്നത്. നാട്ടുകാർ ഒക്കെ നല്ല സഹകരണം ആയിരുന്നു. കേസ് എടുത്തിരിക്കുന്നത് എതിരെ വന്ന വണ്ടിയുടെ പേരിലാണ്. റോഡിൽ പറഞ്ഞിരിക്കുന്ന സ്പീഡിലാണ് ഞാൻ പോയതും.

- Advertisement -

വണ്ടി കുറച്ചു കാശ് ഇറക്കിയാൽ ഇറക്കാൻ ആകും. ഞാൻ കാരണം ഒരു മനുഷ്യന് എന്തെങ്കിലും സംഭവച്ചിരുന്നു എങ്കിലോ, എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിലോ എന്തായേനെ. വലിയ ഈശ്വരാധീനം ആണ്. കണ്ണിൽ കൊള്ളേണ്ടത് പുരകത്തിൽ കൊണ്ട് എന്ന് പറയുന്നതുപോലെയാണ്. ദൈവം രക്ഷിച്ചു എന്നേ ഞാൻ പറയൂ. അതിപ്പോൾ നിയമപരമായി മുൻപോട്ട് പോവുകയാണ്.

- Advertisement -

അടുത്തിടെയിറങ്ങിയ ആൽബം സോങ്ങിൽ അനിഖയെകുറിച്ചുള്ള മോശം കമന്റുകളെക്കുറിച്ച് ചോദിക്കുമ്പോൾ ആർട്ടിസ്റ്റ് എന്നതിലുപരി അവർ മനുഷ്യരല്ലേ. അവർക്ക് എന്ത് ധരിക്കണം എന്ന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ എന്നാണ് ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ജിപി പറഞ്ഞത്.അച്ഛൻ, അമ്മ, വല്യമ്മ എല്ലാവരും എന്റെ വിവാഹത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച.

3 3 വയസ്സുവരെ വിവാഹം ആലോചിക്കരുത് എന്ന് വീട്ടിൽ പറഞ്ഞിരുന്നു. ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ആയിരുന്നു. എനിക്ക് എന്റെ കരിയർ ആയിരുന്നു തലയിൽ. ഇപ്പോൾ പ്രായത്തിന്റെ പക്വതയോ എന്തോ, എല്ലാം കഴിഞ്ഞു കല്യാണം കഴിക്കാൻ നിന്നാൽ അത് നടക്കില്ല എന്ന് മനസ്സിലായി. ഇപ്പോൾ വീട്ടിൽ വിവാഹം ആലോചിക്കാൻ പറഞ്ഞിട്ടുണ്ട്. അത് തീർത്തും അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും. ഒരു ഉത്തരം കിട്ടുമ്പോൾ ഉറപ്പായും ഞാൻ അനൗൺസ് ചെയ്യുമെന്നും ജിപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week