27.6 C
Kottayam
Thursday, June 4, 2026

15 വിവാഹം,9 പേരുമായി വിവാഹമുറപ്പിക്കൽ,3 കോടിയുടെ തട്ടിപ്പ്; പിടിയിലായ ‘കല്യാണരാമന്‍’ കില്ലാഡി

Must read

ബെംഗളൂരു: വിവാഹത്തട്ടിപ്പുകേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത ബെംഗളൂരു സ്വദേശി മറ്റ് ഒമ്പത് യുവതികളുമായും വിവാഹക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി മൈസൂരു പോലീസ്. ഡോക്ടറാണെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വര്‍ണവും അപഹരിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാനശങ്കരി സ്വദേശിയായ മഹേഷ് കെ.ബി. നായകി (35)നെ മൈസൂരു പോലീസ് പിടികൂടിയത്.

തുടരന്വേഷണത്തില്‍ ഇയാള്‍ 15 യുവതികളെ വിവാഹം ചെയ്തതായി കണ്ടെത്തി. ഇതുകൂടാതെയാണ് മറ്റ് ഒമ്പത് യുവതികളുമായുള്ള വിവാഹത്തിന് ഇയാള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ള മഹേഷ് ഡോക്ടറാണെന്നും എന്‍ജിനീയറാണെന്നും പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ ഡോക്ടറാണെന്നോ എന്‍ജിനീയറാണെന്നോ അവകാശപ്പെട്ടാണ് മഹേഷ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതി ഇത്തരത്തില്‍ തട്ടിപ്പ് തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് ഭാര്യമാരിലായി ഇയാള്‍ക്ക് അഞ്ച് കുട്ടികളുണ്ട്. മൂന്ന് യുവതികളില്‍ നിന്നായി ഇയാള്‍ മൂന്ന് കോടി രൂപയോളമാണ് ഇതിനോടകം തട്ടിയെടുത്തത്.

മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയ നാല്‍പത്തഞ്ചുകാരിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ 2022 ഓഗസ്റ്റ് 22 നാണ് മാട്രിമോണി സൈറ്റിലൂടെ മഹേഷിനെ കണ്ടുമുട്ടിയതെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. താനൊരു അസ്ഥിരോഗവിദഗ്ധനാണെന്നും മൈസൂരുവില്‍ താമസിക്കുകയാണെന്നും ഇയാള്‍ വിവാഹത്തിനുള്ള താത്പര്യം അറിയിച്ച് മഹേഷ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

- Advertisement -

ഡിസംബറില്‍ മഹേഷ് ഇവരെ മൈസൂരുവില്‍ കൂട്ടിക്കൊണ്ടുവരികയും വാടകയ്‌ക്കെടുത്ത വീട് കാണിച്ചുകൊടുത്ത് സ്വന്തം വീടാണെന്ന് അവകാശപ്പെടുകയും ചെയ്തു. കൂടാതെ പുതിയൊരു ക്ലിനിക് ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് പറയുകയും ചെയ്തു.

- Advertisement -

ജനുവരി 28 ന് ഇരുവരും യുവതിയുടെ സ്വദേശമായ വിശാഖപട്ടണത്തില്‍ വെച്ച് വിവാഹിതരായി. അടുത്ത ദിവസം ഇവര്‍ മൈസൂരുവിലെത്തി. അതിനടുത്ത ദിവസം താന്‍ ജോലിസംബന്ധമായി മൂന്ന് ദിവസത്തേക്ക് പോകുകയാണെന്ന് മഹേഷ് പറഞ്ഞു. പിന്നാലെ ക്ലിനിക് ആരംഭിക്കാന്‍ എഴുപത് ലക്ഷം രൂപ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ തുക നല്‍കാന്‍ യുവതി വിസ്സമ്മതിച്ചതോടെ മഹേഷ് ഭീഷണിപ്പെടുത്തി.

ഫെബ്രുവരി അഞ്ചിന് യുവതിയുടെ കയ്യിലുണ്ടായിരുന്ന 15 ലക്ഷം രൂപയും സ്വര്‍ണവുമായി മഹേഷ് മുങ്ങി. മഹേഷുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ മഹേഷിന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി തേടിയെത്തിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് സ്ത്രീകളെ വിവാഹം ചെയ്തുവെന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുമകുരുവില്‍ നിന്ന് മഹേശിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ 15 പേരെ വിവാഹം കഴിച്ചതായും മറ്റ് ഒമ്പത് പേരുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണെന്നും കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week