കൊച്ചി :രണഭൂമിയാക്കുന്ന വിവാഹഘോഷങ്ങള്‍ നിയന്ത്രിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. വിവാഹ ശേഷം നടന്ന ഘോഷയാത്രയില്‍ ബോംബേറില്‍ കണ്ണൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടതും, പൊന്നാനിയില്‍ വരന്‍ താലികെട്ടുന്നതിന് മുമ്പ് വരന്റെ കൂട്ടുകാര്‍ വധുവിനെ മാലയണിച്ചതിനെത്തുടര്‍ന്ന് നടന്ന കൂട്ടത്തല്ലും, തുടര്‍ന്നുണ്ടായ വിവാഹ മോചനവും, കോഴിക്കോട് ഫോട്ടോ ഷൂട്ടില്‍ നവവരന്‍ മുങ്ങിമരിച്ചുതും പവിത്രമായി നടക്കേണ്ട വിവാഹ ചടങ്ങുകള്‍ക്കുണ്ടായ മൂല്യശോഷണത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത രീതിയില്‍ വിവാഹ ചടങ്ങുകളിലെ വാണിജ്യവല്‍ക്കരണവും കൂടിവരികയാണ്.മതസാമുദായിക നേതൃത്വം ഇത്തരം അനാവശ്യ കാര്യങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട ബോധവല്‍ക്കരണവും കൗണ്‍സിലിംഗും നല്‍കാന്‍ തയ്യാറാകണം.
മൈലാഞ്ചിയിടീല്‍, മെഹന്തി തുടങ്ങി ഹൈന്ദവ വിവാഹങ്ങളുടെ ഭാഗമല്ലാത്ത പല ചടങ്ങുകളും കൂടി വരുന്നു. ഇത്തരം അനാവശ്യ കാര്യങ്ങളുടെ പിറകെ പോയി പല കുടുംബങ്ങും കടക്കെണിയിലാകുന്നു. പെണ്‍മക്കളുടെ വിവാഹം നടത്താന്‍ സാധിക്കാത്ത മാതാപിതാക്കളുടെ എണ്ണവും ഹിന്ദുമതത്തില്‍ കൂടി വരികയാണ്. വിവാഹങ്ങളുടെയും ചടങ്ങുകളുടെയും പവിത്രത കാത്തുസൂക്ഷിക്കാന്‍ സമുദായ സംഘടനയെന്ന നിലയില്‍ വിശ്വഹിന്ദു പരിഷത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.ജി.തമ്പി, സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു.