ചൂടന്‍ ചിത്രത്തിന് ലൈക്ക് അടിച്ചു എന്ന ആരോപണമുണ്ടായി ഒരു മാസത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും മറ്റൊരു ബിക്കിനി മോഡലിന്റെ ഹോട്ട് ഫോട്ടോയ്ക്ക് ലൈക്ക്. മാര്ഗോട് ഫോക്സ് എന്ന ബിക്കിനി മോഡലിന്റെ ചിത്രത്തിനാണ് പോപ്പിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നും ലൈക്ക് പോയിരിക്കുന്നത്.
ഒണ്‍ലിഫാന്‍സ് എന്ന അഡള്‍ട്ട് സൈറ്റില്‍ വരെ അക്കൗണ്ട് ഉള്ള മോഡലാണിവര്. പെട്ടെന്നുണ്ടായ പബ്ലിസിറ്റിയെ തുടര്‍ന്ന് മാര്ഗോട് അവരുടെ ഇന്‍സ്റ്റഗ്രാം പേജ് പ്രൈവറ്റ് മോഡിലാക്കിയിരിക്കുകയാണ്. ലൈക്ക് ചെയ്തു എന്നതിന്റെ തെളിവ് സഹിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കറുത്ത നിറത്തിലെ നീന്തല്‍ വേഷമണിഞ്ഞ ചിത്രത്തിനാണ് ലൈക്ക് ലഭിച്ചിരിക്കുന്നത്. അത് കണ്ടതും അമ്ബരപ്പോടെയാണ് യുവതി പ്രതികരിച്ചത്. ബ്ലൂ ടിക് ഉള്ള പോപ്പിന്റെ അക്കൗണ്ടില്‍ നിന്നുമാണ് ലൈക്ക്.
ഇന്‍സ്റ്റഗ്രാം ബിക്കിനി മോഡലായ നറ്റാലിയ ഗെറിബോട്ടോയുടെ ഒരു ചൂടന്‍ ചിത്രത്തിന് മാര്‍പ്പാപ്പ ലൈക്ക് അടിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. അത്യന്തം ഹോട്ട് ലുക്കില്‍ അരയില്‍ നിന്നും വളരെ കുറച്ചു മാത്രം ഇറക്കമുള്ള ഒരു പാവാടയും ക്രോപ് ടോപ്പും ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് മാര്‍പ്പാപ്പ ലൈക്ക് അടിച്ചു എന്നായിരുന്നു ആരോപണം.
മാര്‍പ്പാപ്പയുടെ ഔദ്യോഗിക അക്കൗണ്ട് ആയ ‘Franciscus’ല്‍ നിന്നും തനിക്ക് ലൈക്ക് ലഭിച്ചു എന്നായിരുന്നു ആരോപണം. 133,000 പേര് ലൈക്ക് ചെയ്ത ചിത്രത്തിലെ ഒരു ലൈക്ക് മാര്‍പ്പാപ്പയുടേതെന്നാണ് ഇവര്‍ ആരോപിച്ചത്. ഇതിന്റെ അന്വേഷണം നടക്കുന്ന വേളയിലാണ് അടുത്ത സംഭവം.