മരട് ഫ്‌ളാറ്റ് നിര്‍മ്മാതാവടക്കം മൂന്നു പേര്‍ അറസ്റ്റില്‍,മുന്‍ നഗരസഭാ സെക്രട്ടറിയും പിടിയില്‍

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് കെട്ടിടനിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചുനീക്കുന്നതിന് ഉത്തരവിട്ട ഫ്‌ളാറ്റുകളിലൊന്നിന്റെ ഉടമയടക്കം മൂന്നു പേര്‍ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍.ഹോളിഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്,മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി
മുഹമ്മദ് അഷ്‌റഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്‌.

അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.ഫ്‌ളാറ്റിലെ താമസക്കാരിലൊരാള്‍ നല്‍കിയ പരാതിയില്‍ സാനി ഫ്രാന്‍സിസിനെതിരെ മരട് പോലീസ് കേസെടുത്തിരുന്നു
.ഗൂഡാലോച,വഞ്ചനാക്കുറ്റങ്ങളാണ് ചുമത്തിയത്.ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി.ലംഘിച്ച് അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണ് മുന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം. അഴിമതി നിരോധന നിയമപ്രകാരം മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.അഴിമതി നിരോധ നിയമത്തിനൊപ്പം മറ്റു വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തും.

Loading...
Loading...

Comments are closed.

%d bloggers like this: