ദൃശ്യമികവുമായി മരക്കാര്‍ മേക്കിങ് വീഡിയോ പുറത്ത്

മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രധാന സംഘട്ടന രംഗങ്ങളും ചിത്രീകരണവേളയിലെ ദൃശ്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിങ് വീഡിയോ എത്തിയിരിക്കുന്നത്. കൂറ്റന്‍ ജലസംഭരണിയില്‍ ചിത്രീകരിച്ച കപ്പല്‍ രംഗങ്ങളും മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങളും മെയ്വഴക്കവും എല്ലാം വീഡിയോയില്‍ കാണാം.

സിനിമയില്‍ മോഹന്‍ലാലിനു പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടിവേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി എന്നീ താരനിരയാല്‍ സമ്പന്നമാണ് ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News