26.2 C
Kottayam
Friday, June 5, 2026

‘ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം’: ലീഗ് മുദ്രാവാക്യത്തിനെതിരെ ഡിവൈഎഫ്ഐ

Must read

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണ വിജയനുമെതിരെ അശ്ളീല പരാമർശമായിരുന്നു ലീഗ് നേതാവ് നടത്തിയത്. ഒപ്പം, പിണറായി വിജയനെതിരെയും ലീഗ് ജാഥയ്ക്കിടെ പരാമർശങ്ങൾ ഉണ്ടായിരുന്നു. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

‘അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടത്.’ ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ‘. മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യം’, ഡിവൈഎഫ്ഐ കുറ്റപ്പെടുത്തുന്നു..

- Advertisement -

- Advertisement -

 മന്ത്രി പി.എ. മുഹമ്മദ് റിയാസ് (P.A. Mohammad Riyas) വ്യഭിചാരം നടത്തുകയാണെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിയുടെ പ്രസംഗം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുമായുള്ള വിവാഹം ചൂണ്ടിക്കാണിച്ചാണ് വ്യഭിചാര ആരോപണം ഉന്നയിച്ചത്. റിയാസ് മുസ്ലിമായിരിക്കെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട വീണയെ വിവാഹം ചെയ്തത് മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചാണ് അധിക്ഷേപം നടത്തിയത്.

- Advertisement -

“ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് നമ്മുടെ പുയ്യാപ്ലയാണ്. എന്റെ നാട്ടിലെ പുയ്യാപ്ലയാണ്. ആരാണെടോ ഭാര്യ. ഇത് വിവാഹമാണോ, വ്യഭിചാരമാണ്, സിന (വ്യഭിചാരത്തിന്റെ അറബി പദം) ആണ്. ഇത് പറയാന്‍ തന്റെടം വേണം. ചങ്കൂറ്റം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയാനുള്ളത തന്റെടത്തോടെ പറയണം,”- ഇതാണ് അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസംഗത്തിന്റെ ഒരു ഭാഗം.

സി.പി.എമ്മിലെ മുസ്ലിം നാമധാരികളായ നേതാക്കള്‍ മതവിരുദ്ധരാണെന്നും മതത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ചല്ല ജീവിക്കുന്നതെന്നും വ്യക്തമാക്കാനാണ് അബ്ദുറഹ്മാന്‍ കല്ലായി ഈ ആരോപണം ഉന്നയിച്ചത്. ഇതിന് മുമ്പ് പ്രസംഗിച്ച കെ.എം. ഷാജി ലീഗില്‍ നിന്ന് പോയാല്‍ ഇസ്ലാമില്‍ നിന്ന് പുറത്താകുമെന്ന് പ്രസംഗിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗവും.

റിയാസിനെതിരെയുള്ള അധിക്ഷേപത്തിന് പുറമെ സി.പി.എം. സ്വവര്‍ഗ്ഗ വിവാഹത്തെയും ഉഭയകക്ഷി അനുമതിയോടെയുള്ള ലൈംഗിക ബന്ധത്തെയും പിന്തുണക്കുന്നുവെന്നും ഇതും വിശ്വാസ വിരുദ്ധമാണെന്നും അബ്ദുറഹ്മാന്‍ കല്ലായി പറയുന്നുണ്ട്. ഇങ്ങിനെ ഇസ്ലാമിക വിരുദ്ധ വിശ്വാസമുള്ള സി.പി.എമ്മിലേക്ക് എങ്ങിനെയാണ് മുസ്ലിങ്ങൾ പോകുന്നതെന്ന ചോദ്യമാണ് കല്ലായി ചോദിച്ചത്.

കല്ലായിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയായിരിക്കെ മതപരമായ വിശ്വാസം ഉയര്‍ത്തിക്കാട്ടി മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും അതിലെ നേതാക്കളെയും വിമര്‍ശിച്ചതാണ് വിവാദമായത്. മത വിശ്വാസത്തെ രാഷ്ട്രീയ പ്രചാരണത്തിന് ലീഗ് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ചാണ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും വിവാഹിതരായത്. ഇതേ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് എങ്ങിനെ അതിന് വിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്നാണ് ഉയരുന്ന ചോദ്യം.

കണ്ണൂര്‍ സ്വദേശിയായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നേരത്തെയും വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി സെക്രട്ടറിയെ തിരുത്താന്‍ മുതിര്‍ന്ന നേതാക്കളാരും തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

Popular this week