കൊച്ചി: മരട് ഫ്ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കും. ചീഴ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുക. ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ളാറ്റാണ് ആദ്യം പൊളിക്കുക.
അതേസമയം, ഗോള്‍ഡണ്‍ കായലോരം ഫ്ളാറ്റ് നിര്‍മാണ കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മറ്റ് മൂന്നു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News