KeralaNews

താമരശേരി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി കാലം ചെയ്തു

കോഴിക്കോട്: താമരശേരി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് 6.45നായിരുന്നു അന്ത്യം. 1997 ഫെബ്രുവരി 13 മുതല്‍ 13 വര്‍ഷം തലശേരി രൂപതയുടെ അധ്യക്ഷനായിരുന്നു. തൃശൂര്‍ ജില്ലയിലെ മറ്റത്ത് ചിറ്റിലപ്പിള്ളി കുടുംബാംഗമായി 1934ലാണ് പോള്‍ ചിറ്റിലപ്പിള്ളി ജനിച്ചത്.

കോളജ് വിദ്യാഭ്യാസത്തിന് ശേഷം സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് തുടര്‍ പഠനത്തിനും ഗവേഷണത്തിനുമായി റോമിലേക്ക് പോയി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ ഉള്‍പ്പെടെ എട്ട് വര്‍ഷം അദ്ദേഹം റോമിലുണ്ടായിരുന്നു. 1961ല്‍ വൈദിക ശുശ്രൂഷയില്‍ പ്രവേശിച്ചു.

കാനോന്‍ നിയമത്തില്‍ റോമിലെ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ആളൂള്‍ പള്ളിയില്‍ അസി. വികാരിയായി. വടവാതൂര്‍ സെമിനാരി പ്രൊഫസര്‍, തൃശൂര്‍ രൂപത ചാന്‍സലര്‍, വികാരി ജനറല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986ല്‍ മാര്‍പാപ്പ തൃശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അതിന്‍െ്റ ഒരുക്കങ്ങളുടെ ചുമതലക്കാരന്‍ ചിറ്റിലപ്പിള്ളിയായിരുന്നു.

1987ല്‍ അദ്ദേഹം പ്രവര്‍ത്തന കേന്ദ്രം മുംബൈയിലേക്ക് മാറ്റി. പുതുതായി രൂപം കൊണ്ട് കല്യാണ്‍ രൂപതയുടെ പ്രഥമ ബിഷപ്പായി 1988ല്‍ അഭിഷിക്തനായി. 1997 വരെ അവിടെ തുടര്‍ന്നു. നാല് മിഷന്‍ പ്രദേശങ്ങളടക്കം മഹാരാഷ്ട്രയിലെ 15 ജില്ലകളാണ് കല്യാണ്‍ രൂപതയുടെ പരിധിയില്‍ ഉള്ളത്.

1997ല്‍ താമരശേരി രൂപതാ ഇടയനായി ചുമതയലേറ്റു. മുംബൈയിലെ കല്യാണ്‍ രൂപതയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു താമരശേരി രൂപത. നവീകരിക്കുക, ശക്തിപ്പെടുക എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് താന്‍ താരശേരി രൂപതയെ നയിച്ചിരുന്നതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button