മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മൃതസംസ്‌കാര ശുശ്രൂഷ സമയത്തിൽ തീരുമാനം

തൊടുപുഴ:ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 5 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്കനുസൃതമായിരിക്കും ശുശ്രൂഷകള്‍.
മെയ് 4 തിങ്കള്‍ രാവിലെ 8.30 മുതല്‍ 9.30 വരെ മൃതദേഹം മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും, തുടര്‍ന്ന് 9.30 ന് അഭിവന്ദ്യ പിതാവിന്റെ സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് വൈകുന്നേരം 6 മണിമുതല്‍ പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2.30 വരെ വാഴത്തോപ്പ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മെയ് 5 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍ ആരംഭിക്കുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് മുഖ്യകാര്‍മികനായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News