വെള്ളമുണ്ടയില്‍ മാവോവാദി സംഘം എത്തിയതായി സൂചന

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മാവോവാദി സംഘം എത്തിയതായി സൂചന. വെള്ളമുണ്ട കിണറ്റുങ്കലില്‍ കഴിഞ്ഞ ദിവസം രാത്രി ആറ് അംഗ മാവോവാദി സംഘം എത്തിയതായാണ് വിവരം. കിണറ്റുങ്കലിലെ തട്ടുകടയോട് ചേര്‍ന്ന വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ സത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം എത്തിയതായി പറയപ്പെടുന്നത്. സംഘം കോളിംഗ് ബെല്ലമര്‍ത്തി വീട്ടുകാരെ ഉണര്‍ത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ടുവെന്നും പറയുന്നു. എന്നാല്‍ വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ ഇവര്‍ പോയതായും കടയുടമയായ സ്ത്രീ പോലീസില്‍ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വയനാട് നിരവില്‍ പുഴയിലും ആയുധധാരികളായ മാവോവാദി സംഘമെത്തിയിരുന്നു. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് സായുധരായ അഞ്ചംഗ മാവോവാദി സംഘമെത്തിയത്. കോളനിയിലെ അനീഷ്, രാമന്‍ എന്നിവരുടെ വീടുകളിലാണ് ഇവര്‍ എത്തിയതായി പറയുന്നത്. അരമണിക്കൂറോളം സംഘം രണ്ടു വീടുകളിലുമായി ചെലവഴിച്ചു. ഇവര്‍ വീടുകളില്‍നിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങി. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News